മേക്കോവറിന്‍റെ രഹസ്യം തുറന്നു പറഞ്ഞു “ഗായത്രി അരുൺ”
സൗന്ദര്യം വർദ്ധിച്ചു എന്ന പ്രേക്ഷകരുടെ തോന്നലിന്റെ പ്രധാന കാരണം പുതിയ ഫോൺ ആണെന്ന് തുന്നു പറയുകയാണ് സീരിയൽ താരം ഗായത്രി അരുൺ.പുതിയ ഫോണിന്റെ കാമറ ക്ലാരിറ്റി കൂടിയതാണ് അല്ലാതെ വേറെ രഹസ്യമെന്നും ഒരു മാഗസിന് അനുവദിച്ച അഭിമുഖത്തിൽ ഗായത്രി അരുൺ പറയുന്നു
‘മേക്കോവർ എന്ന് പറയാനൊന്നുമില്ല. പുതിയ ഫോൺ ആണ് മാറ്റങ്ങളുടെ പ്രധാന കാരണം . ഇപ്പോഴത്തെ കാമറയ്ക്ക് നല്ല തെളിച്ചമുണ്ട്. മാറ്റത്തെക്കുറിച്ച് പറഞ്ഞാൽ ഇപ്പോൾ കുറച്ച് മെലിഞ്ഞിട്ടുണ്ട്. യോഗ തുടങ്ങിയെന്ന് പറഞ്ഞിരുന്നല്ലോ അതനുസരിച്ച് ജീവിത രീതിയിലും മാറ്റം വന്നു. അല്ലാതെ മറ്റ് സീക്രട്ടുകളൊന്നുമില്ല. ഡയറ്റിംഗൊന്നും കാര്യമായി പരീക്ഷിക്കാത്ത ആളാണ് ഞാൻ . തുടങ്ങിയാലും അധികം ദിവസം പിടിച്ചു നിൽക്കാൻ പറ്റാറില്ല . ലോക്ക് ഡൗൺ ആയപ്പോൾ ഭക്ഷണത്തിൽ കാര്യമായ നിയന്ത്രണമൊന്നുമില്ലാതെ വന്നപ്പോഴാണ് യോഗ തുടങ്ങിയത്. എന്തായാലും ഇപ്പോൾ പുതിയ ഫോട്ടോസൊക്കെ പോസ്റ്റ് ചെയ്യാൻ ആത്മവിശ്വാസം കിട്ടി. സോഷ്യൽ മീഡിയയിൽ സജീവമാണ്.