തിരുവനന്തപുരം മെഡിക്കൽ കോളേജില്‍ വീണ്ടും സുരക്ഷാ വീഴ്ച. ഡോക്ടറുടെ വേഷത്തിലെത്തിയ ആൾ പേ വാർഡിലെ കൂട്ടിരിപ്പുകാരിൽ നിന്ന് 3500 രൂപയുമായി കടന്നുകളയുകയായിരുന്നു. 44ാം നമ്പർ പേ വാർഡിലാണ് മോഷണം നടന്നത്. രാത്രി എട്ടേകാലോടെ ഡോക്ടറുടെ വേഷത്തിലെത്തിയ ആൾ ഗോമതിയെ പരിശോധിച്ചു. സ്റ്റെതസ്കോപ്പ് അടക്കം ഇട്ട് എത്തിയതിനാൽ ഡോക്ടറാണെന്ന വിശ്വാസമായിരുന്നു. ഇയാൾ തന്നെ ഇന്ന് പുലർച്ചെ എല്ലാവരും ഉറങ്ങിയ സമയത്തെത്തി പണം അടങ്ങിയ രണ്ട് പേഴ്സുകളുമായി കടന്നുകളഞ്ഞെന്നാണ് പരാതി. ഇതിന് മുമ്പും ഡോക്ടറുടെ വേഷം ധരിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മോഷണം നടന്നിട്ടുണ്ട്. ഇതിന് മുമ്പും ഡോക്ടറുടെ വേഷം ധരിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മോഷണം നടന്നിട്ടുണ്ട്.