നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചരണ പരിപാടകൾക്കായി പഞ്ചാബിൽ എത്തിയ പ്രധാനമന്ത്രിക്ക് സുരക്ഷ നൽകുന്നതിൽ വീഴ്ച വരുത്തിയ സംഭവം മുൻ ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷിക്കാൻ സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചു. എസ്പിജി നിയമം നിർദ്ദേശിക്കുന്ന സുരക്ഷയിൽ വീഴ്ച വന്നെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. പ്രധാനമന്ത്രിയുടെ കാർ മേൽപാലത്തിൽ എത്തിയതു വരെ വഴിതടയലിനെക്കുറിച്ച് വിവരം കിട്ടിയില്ല. ഇത് പഞ്ചാബ് സർക്കാർ സ്വയം ന്യായീകരിക്കുന്നത് വിചിത്രമെന്നും കേന്ദ്രം പറഞ്ഞു. അന്വേഷണത്തിന് വിരമിച്ച സുപ്രീം കോടതി ജഡ്ജി അധ്യക്ഷൻ ആയുള്ള സമിതിയിൽ എൻ ഐ എ ഡി ജി, എഡിജി ഇൻ്റലിജൻസ് പഞ്ചാബ് എന്നിവർ അംഗങ്ങൾ ആയുള്ള മൂന്ന് അംഗ സമിതിയെ നിയോഗിച്ചു.