Spread the love
ജമ്മു കശ്മീരിലെ പുൽവാമയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ.

പോലീസുകാരൻ കൊല്ലപ്പെട്ട ഭീകരാക്രമണ കേസിലെ പ്രതിയുൾപ്പെടെ മൂന്ന് ഭീകരർ കൊല്ലപ്പെട്ടുവെന്ന് കശ്മീർ ഐജിപി വിജയ് കുമാർ അറിയിച്ചു. വൈകുന്നേരത്തോടെയാണ് ആരംഭിച്ച ഏറ്റുമുട്ടൽ പുലർച്ചെവരെ നീണ്ടു. പ്രദേശത്ത് ഇപ്പോഴും പരിശോധന തുടരുകയാണെന്നാണ് വിവരം.ജുനൈദ് ഷിർഗോജ്രി, ഫാസിൽ നസീർ ഭട്ട്, ഇർഫാൻ അഹ്‌മാലിക് എന്നിവരാണ് കൊല്ലപ്പെട്ട ഭീകരരെന്ന് തിരിച്ചറിഞ്ഞു. പുൽവാമ സ്വദേശിയായ ജുനൈദ് ഷിർഗോജ്രിയാണ് ലഷ്‌കർ ഇ ത്വായ്ബയുമായി ചേർന്ന് പ്രവർത്തിക്കുന്നത്. ജുനൈദ് നടത്തിയ ഭീകരാക്രമണത്തിലായിരുന്നു പോലീസ് ഉദ്യോഗസ്ഥനായ റിയാസ് അഹമ്മദ് വീരമൃത്യുവരിച്ചത്.

Leave a Reply