
മഹാരാഷ്ട്ര സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കുന്നതില്‍ നിന്ന് മന്ത്രി ആദിത്യ താക്കറെയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു. പ്രധാനമന്ത്രിയെ സ്വീകരിക്കുന്ന വിഐപികളുടെ പട്ടികയില്‍ ആദിത്യ താക്കറെയുടെ പേരില്ലാത്തതാണ് ഒഴിവാക്കാന്‍ കാരണം. മുംബൈയിലെ കൊളാബയിലെ നാവിക ഹെലിപോര്‍ട്ടായ ഐഎന്‍എസ് സിക്രയിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രിയെ ഉദ്ധവിനൊപ്പം സ്വീകരിക്കാനെത്തിയ ആദിത്യയെ എസ്പിജി തടയുകയായിരുന്നു. സംഭവത്തില്‍ മുഖ്യമന്ത്രി എതിർപ്പറിയിക്കുകയും ഒടുവില്‍ ആദിത്യ താക്കറയെ മുഖ്യമന്ത്രിയുടെ കാറില്‍ യാത്ര ചെയ്യാന്‍ അനുവദിക്കുകയായിരുന്നു.