താമരശ്ശേരി∙ സെക്യൂരിറ്റി ജീവനക്കാരനെ ഫ്ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് ബാലുശ്ശേരി പുത്തൂർ വട്ടം കിണറുള്ളതില്‍ വീട്ടില്‍ സൂരജാണ് (43) ആണ് ആത്‍മഹത്യ ചെയ്തത്. താമരശ്ശേരി നോളേജ് സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ്.
വാടകയ്ക്ക് താമസിക്കുന്ന ഫ്ലാറ്റിൽ തിങ്കളാഴ്ച രാത്രി എട്ടോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച സൂരജ് ജോലിക്ക് എത്തിയില്ലെന്ന വിവരമറിഞ്ഞ് ഭാര്യയും മക്കളും താമസ സ്ഥലത്ത് എത്തി. ഫ്ലാറ്റിനകത്ത് കയറിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)