Spread the love

മുഖ്യധാരാ സമൂഹം എന്നും അരികിവൽക്കരിക്കുന്ന ഒരു മനുഷ്യ വിഭാഗമാണ് ട്രാൻസ്ജെൻഡർസ്. മാനസികമായും ശാരീരികമായും ചുറ്റുമുള്ളവർ പലതരത്തിൽ ഇവരെ ബുദ്ധിമുട്ടിക്കുമ്പോഴും തങ്ങളുടെ കഴിവിലൂടെയും പ്രയത്നത്തിലൂടെയും സ്വന്തം തൊഴിൽ മേഖലയിലും ജീവിതത്തിലും വിജയം കൈവരിച്ചവർ ഇവരിൽ ഏറെയാണ്. ദുർഘടമായ പല വഴികളും തരണം ചെയ്തു ഇന്ന് പൊതുസമൂഹം തന്നെ അംഗീകരിക്കുകയും ആരാധിക്കുകയും ചെയ്യുന്ന തരത്തിലുള്ള നിലയിലേക്ക് വളർന്ന സെലിബ്രിറ്റികളും ഇവരുടെ കൂട്ടത്തിൽ ഉണ്ട്. സെലിബ്രിറ്റി മേക്ക് അപ്പ് ആർട്ടിസ്റ്റായ സീമ വിനീതുമൊക്കെ ഇക്കൂട്ടത്തിൽ പെട്ടവരാണ്.

ട്രാന്‍സ് ആണ് എന്ന് തിരിച്ചറിഞ്ഞിട്ടും അത് മറച്ചുവെച്ച് വിവാഹം കഴിക്കുകയും,പിന്നീട് ജെന്റർ വെളിപ്പെടുത്തി ശസ്ത്രക്രിയയിലേക്ക് കടക്കുകയും ചെയ്യുന്നത് ശെരിയല്ലെന്ന് പറഞ്ഞ് നേരത്തെ സീമ രംഗത്ത് വന്നിരിരുന്നു. ഇപ്പോഴിതാ വിഷയവുമായി ബന്ധപ്പെട്ട അഭിപ്രായം തുറന്നു പറഞ്ഞതിനെ തുടർന്ന് വലിയ ഭീഷണിയാണ് താൻ നേരിടുന്നതെന്ന് സോഷ്യൽ മീഡിയയിലൂടെ എത്തി തുറന്നു പറഞ്ഞിരിക്കുകയാണ് സീമാ വിനീത്. തന്നെ ശാരീരികമായി കയ്യേറ്റം ചെയ്യുമെന്നും മേക്കപ്പ് ആർട്ടിസ്റ്റായ തന്റെ തൊഴിലിടത്തിലെത്തി അപമാനിക്കുമെന്നും തന്റെ കല്യാണം മുടക്കുമെന്നു ഭയപ്പെടുന്നതായും താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.

സീമ വിനീതിന്റെ വാക്കുകൾ..

‘ഞാന്‍ വര്‍ക്കിന് പോകുന്ന സ്ഥലത്തുവെച്ച് എന്നെ പിടിച്ചിറക്കി പാഠം പഠിപ്പിക്കണം, ഉദ്ഘാടനത്തിന് പോകുന്നിടത്ത് ഓട്ടോയില്‍ വന്ന് മൈക്ക് കെട്ടി വിളിച്ച് പറയണം, വീട്ടില്‍ അതിക്രമിച്ചു കയറി തല്ലണം, വീട് ആക്രമിക്കണം, കല്ല്യാണം മുടക്കണം എന്നൊക്കെയാണ് അവര്‍ പറയുന്നു. പബ്ലിക് ഗ്രൂപ്പുണ്ടാക്കി ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് എന്നെ ആക്രമിച്ചുകൊണ്ടിരിക്കുകയാണ്. എനിക്ക് ഇത് താങ്ങാന്‍ പറ്റുന്നില്ല. ഞാന്‍ എന്റെ നിലപാടില്‍ ഉറച്ചുതന്നെ നില്‍ക്കും. ഞാന്‍ പറഞ്ഞ കാര്യങ്ങളില്‍ മറുപടി പറയാന്‍ അവര്‍ ബാധ്യസ്ഥരാണ്.’

തന്നെ പിടിച്ചുപറിക്കാരിയെന്നാണ് അവര്‍ വിളിക്കുന്നതെന്നും പത്തുപതിനഞ്ച് വര്‍ഷമായി അധ്വാനിച്ചാണ് ജീവിക്കുന്നതെന്നും സീമ കൂട്ടിച്ചേര്‍ക്കുന്നു. ‘എന്റെ എല്ലാ പേഴ്‌സണല്‍ കാര്യങ്ങളും ഞാന്‍ ഷെയര്‍ ചെയ്യാറുണ്ട്. ഈ വോയ്‌സ് കേട്ടശേഷം എങ്ങനെയോ ആണ് വീട്ടിലെത്തിയത്. ഒറ്റയ്ക്കാണ് ഞാന്‍ താമസിക്കുന്നത്. ഇപ്പോള്‍ എനിക്ക് പേടിയുണ്ട്. ഗുണ്ടായിസം നടത്തുന്ന ഒരുപാട് പേര്‍ ട്രാന്‍സ് കമ്യൂണിറ്റിയിലുണ്ട്. അവര്‍ എന്തും ചെയ്യാന്‍ മടിക്കാത്തവരാണ്. ഒരുപാട് പേര്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. എന്നിട്ടും അവരെ സംരക്ഷിച്ച് മുന്നോട്ടുപോകുകയാണ്.’

Leave a Reply