Spread the love

മുഖ്യധാരാ സമൂഹം എന്നും അരികിവൽക്കരിക്കുന്ന ഒരു മനുഷ്യ വിഭാഗമാണ് ട്രാൻസ്ജെൻഡർസ്. മാനസികമായും ശാരീരികമായും ചുറ്റുമുള്ളവർ പലതരത്തിൽ ഇവരെ ബുദ്ധിമുട്ടിക്കുമ്പോഴും തങ്ങളുടെ കഴിവിലൂടെയും പ്രയത്നത്തിലൂടെയും സ്വന്തം തൊഴിൽ മേഖലയിലും ജീവിതത്തിലും വിജയം കൈവരിച്ചവർ ഏറെയാണ്. ദുർഘടമായ പല വഴികളും തരണം ചെയ്തു ഇന്ന് പൊതുസമൂഹം തന്നെ അംഗീകരിക്കുകയും ആരാധിക്കുകയും ചെയ്യുന്ന തരത്തിലുള്ള നിലയിലേക്ക് വളർന്ന സെലിബ്രിറ്റികളും ഇവരുടെ കൂട്ടത്തിൽ ഉണ്ട്. സെലിബ്രിറ്റി മേക്ക് അപ്പ് ആർട്ടിസ്റ്റായ സീമ വിനീതുമൊക്കെ ഇക്കൂട്ടത്തിൽ പെട്ടവരാണ്.

ഇക്കഴിഞ്ഞ ഏപ്രിലിലായിരുന്നു ‘എന്റെ ഹൃദയം കവര്‍ന്നയാളെ കണ്ടെത്തി’ എന്ന കുറിപ്പോടെ വിവാഹ നിശ്ചയം കഴിഞ്ഞ വിവരം സീമ എല്ലാവരേയും അറിയിച്ചത്. പരസ്പരം മോതിരം അണിയിക്കുന്ന ചിത്രങ്ങളും അന്ന് താരം പങ്കുവെച്ചിരുന്നു. നിശാന്ത് ആയിരുന്നു വരൻ. ഇപ്പോഴിതാ ഈ വിവാഹ ബന്ധത്തിൽ നിന്ന് പിന്മാറുന്നതായി വ്യക്തമാക്കിയിരിക്കുകയാണ് സീമ . സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് നിശാന്തുമായി വേർപിരിയുന്നതായി സീമ അറിയച്ചത്. ഇരുവരുടേയും മാനസിക സമാധാനത്തിനും പുരോഗതിക്കും വേണ്ടി ഈ തീരുമാനമെടുക്കുന്നതെന്നും സീമ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

സീമ വിനീത് പങ്കുവെച്ച പോസ്റ്റിൻ്റെ പൂർണ്ണ രൂപം;

‘ഒരുപാട് ആലോചിച്ചതിന് ശേഷം, പരസ്പര ബഹുമാനം കാത്തുസൂക്ഷിക്കുന്നതിനിടയില്‍ ഞങ്ങളുടെ മാനസിക സമാധാനത്തിനും പുരോഗതിക്കും വേണ്ടി നിശാന്തും ഞാനും വിവാഹ നിശ്ചയത്തിന്റെ 5 മാസത്തെ ബന്ധത്തിന് ശേഷം വേര്‍പിരിയാന്‍ തീരുമാനിച്ചു. ഈ ആഴത്തിലുള്ള വ്യക്തിപരമായി എടുത്തതീരുമാനത്തില്‍ ഞങ്ങളുടെ സ്വകാര്യത മനസ്സിലാക്കാനും ബഹുമാനിക്കാനും ഞങ്ങള്‍ മാധ്യമങ്ങളോടും സുഹൃത്തുക്കളോടും ആരാധകരോടും ദയയോടെ അഭ്യര്‍ത്ഥിക്കുന്നു. ഞങ്ങള്‍ വേര്‍പിരിഞ്ഞ് അംഗീകരിച്ചുകൊണ്ട്, ഇത് പരസ്പ്പരം മികച്ച തീരുമാനമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. നിങ്ങളുടെ ധാരണയും പിന്തുണയും ഈ പ്രയാസകരമായ സമയത്തു വളരെ അതികം വിനയപൂര്‍വം നിങ്ങളെ അറിയിച്ചുകൊള്ളുന്നു’…

പരസ്പരം മോതിരം കൈമാറുന്ന ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചുകൊണ്ട് സീമ തന്നെയാണ് വിവാഹ നിശ്ചയ വാർത്ത പുറത്തുവിട്ടത്. വരനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും വിവാഹ തീയതിയും വ്യക്തമാക്കിയിരുന്നില്ല.

Leave a Reply