ആര്‍ വെങ്കിട്ടരമണിയെ ഇന്ത്യയുടെ പുതിയ അറ്റോര്‍ണി ജനറലായി നിയമിച്ചു. പ്രസിഡന്റ് ദ്രൗപതി മുര്‍മുവാണ് അദ്ദേഹത്തിന്റെ നിയമന വിജ്ഞാപനം പുറപ്പെടുവിച്ചത്. ഒക്ടോബര്‍ ഒന്നിന് അദ്ദേഹം ചുമതലയേല്‍ക്കും. സുപ്രീം കോടതിയില്‍ 42 വര്‍ഷത്തെ അനുഭവ സമ്പത്തുള്ള അദ്ദേഹം അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്ന ഒരു നിയമജ്ഞന്‍ കൂടിയാണ്.
1977 ജൂലൈയില്‍ തമിഴ്നാട്ടിലെ ബാര്‍ കൗണ്‍സിലില്‍ ബാറില്‍ എന്റോള്‍ ചെയ്യുകയും 1979-ല്‍ സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ പി പി റാവുവിന്റെ ചേംബറില്‍ ചേരുകയും ചെയ്തു. തുടര്‍ന്ന് അദ്ദേഹം 1982-ലാണ് സുപ്രീം കോടതിയില്‍ സ്വതന്ത്ര പ്രാക്ടീസ് ആരംഭിച്ചത്. 1997-ല്‍ സുപ്രീം കോടതി അദ്ദേഹത്തെ മുതിര്‍ന്ന അഭിഭാഷകനായി നിയമിച്ചു. ജുഡീഷ്യറിയുടെ വ്യവസ്ഥകളെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാനുള്ള സാര്‍ക്ക് രാഷ്ട്രങ്ങളുടെ പ്രതിനിധി കൂടിയായിരുന്നു വെങ്കിട്ടരമണി.