കോഴിക്കോട്: എലത്തൂർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. ഉള്ളിയേരിയിലെ വീട്ടിലാണ് പോലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബാജു എന്ന സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥനാണ് മരിച്ചത്. 47 വയസായിരുന്നു.
ബാജു ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക വിവരം. വീട്ടിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിലാണ് ബാജുവിനെ കണ്ടെത്തിയത്. ബന്ധുക്കൾ ബാജുവിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
തൊഴിൽപരമായ സമ്മർദ്ദമല്ല ബാജുവിനെ മരണത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് നൽകുന്ന സൂചന. വ്യക്തിപരമായ പ്രശ്നങ്ങൾ ബാജുവിനുണ്ടായിരുന്നെന്നും പോലീസ് പറയുന്നു. വീട്ടിനുള്ളിൽ ഇന്ന് പുലർച്ചെ ഒരു മണിയിടെയാണ് ബാജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.