മകൻ്റെ പിറന്നാള് ആഘോഷമാക്കി സെന്തിൽ കൃഷ്ണ.ചാലക്കുടികാരൻ ചങ്ങാതി എന്ന കലാഭവൻ മണിയുടെ ജീവിതകഥ പറഞ്ഞ സിനിമയിൽ മണിയുടെ വേഷം ചെയ്ത എല്ലാവർക്കും സുപരിചിതനാണ് സെന്തിൽ കൃഷ്ണ. കൂടാതെ നിരവധ സീരിയലിലും അഭിനയിച്ചിട്ടുണ്ട് എങ്കിലും ചാലക്കുടികാരൻ ചങ്ങാതിയിലൂടെ ആണ് സെന്തിലിനെ കൂടുതൽ ആളുകൾക്ക് സുപരിചിതനായത് . കൂടാതെ മിമിക്രി, തുടങ്ങിയ കോമഡി ഷോകളും സെന്തിൽ ചെയ്യാറുണ്ട്. കഴിഞ്ഞ ലോക്ക് ഡൗണിൽ ആയിരുന്നു സെന്തിലിൻ്റെ വിവാഹം കോഴിക്കോട് സ്വദേശി അഖിലയെ ആണ് സെന്തിൽ വിവാഹം ചെയ്തത്. അവർക്ക് ഒരു മകനും ഉണ്ട് മകൻ്റെ ഒന്നാം പിറന്നാള് ആഘോഷത്തിൻ്റെ ചിത്രങ്ങൾ ആണ് ഇപ്പൊൾ ശ്രേധ നേടി കൊണ്ടിരിക്കുനത്. ഞങളുടെ കാശിക്കുട്ടനു ഒന്നാം പിറന്നാള് എന്നാണ് താരം ചിത്രം പങ്കുവെച്ച് കുറിച്ചിരിക്കുന്നത്.