Spread the love

നിരവധി കോമഡി ഷോകളിലും സീരിയലുകളിലും സജീവമായിരുന്നു എങ്കിലും അപ്സര എന്ന നടിയെ മലയാളികൾക്ക് സുപരിചിതയാക്കിയത് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ബിഗ് ബോസ് എന്ന പരിപാടിയും ഏഷ്യാനെറ്റ് പരമ്പര സ്വാന്ത്വനത്തിലെ ജയന്തി എന്ന കഥാപാത്രവുമാണ്. സീരിയൽ സംവിധായകനും നടനുമായ ആൽബി ഫ്രാൻസിസ് ആണ് താരത്തിന്റെ ഭർത്താവ്. ഇക്കഴിഞ്ഞ കുറച്ചു നാളായി ഇരുവരും വേർപിരിഞ്ഞു എന്നും അടുപ്പത്തിൽ അല്ല എന്നുമുള്ള വാർത്തകൾ വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ പ്രചരിക്കുന്ന ഇത്തരം വാർത്തകളിൽ ചുട്ട മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് താരമിപ്പോൾ.

എന്റെ ഏറ്റവും അടുത്ത സുഹൃത്താണെങ്കിൽ പോലും അവരുടെ ഏറ്റവും വ്യക്തിപരമായൊരു കാര്യത്തില്‍ പോയി ഇടപെടാത്ത ആളാണ് ഞാന്‍.തിരിച്ച് ഞാനും അത് പ്രതീക്ഷിക്കുന്നുണ്ട്. താനും ഭർത്താവു ആൽബിയും ഇതുവരെയും വിവാഹമോചനത്തെക്കുറിച്ച് സംസാരിച്ചിട്ടില്ലെന്നും എല്ലാത്തിനും അതിന്റേതായൊരു ലിമിറ്റ് ഉണ്ട് എന്നും താരം ഓർമിപ്പിക്കുന്നു.

ഡിവോഴ്സ്എന്റെ വളരെ പേഴ്‌സണലായൊരു കാര്യം, അങ്ങനൊരു കാര്യം ഉണ്ടെങ്കിലും ഇല്ലെങ്കിലും, അത് വെളിപ്പെടുത്താന്‍ ഞാന്‍ താല്‍പര്യപ്പെടാത്തോളം കാലം അതില്‍ മീഡിയയ്ക്ക് കയറി ഇടപെടാന്‍ അവകാശമില്ല.ഞങ്ങള്‍ക്ക് അതേക്കുറിച്ച് സംസാരിക്കാന്‍ താല്‍പര്യമില്ല. പറയുന്നവര്‍ പറഞ്ഞോട്ടെ, നമ്മൾ കൂടി അതിൽ പ്രതികരിക്കുമ്പോഴല്ലേ കൂടുതൽ ചർച്ചയാകുന്നത്. അതിന് ഞാൻ ഇല്ല”, അപ്സര കൂട്ടിച്ചേർത്തു.

Leave a Reply