
റിട്ടയേര്‍ഡ് എസ്ഐമാരും തമിഴ്നാട് ജലസേചന വകുപ്പ് ഉദ്യോഗസ്ഥരും അടക്കം നാലുപേര്‍ കഴിഞ്ഞ ഞായറാഴ്ച്ച മുല്ലപ്പെരിയാര്‍ ഡാമിലെത്തി സന്ദര്‍ശനം നടത്തി. തമിഴ്നാടിന്റെ ബോട്ടിലെത്തിയ 4 പേരെയും പൊലീസ് തടയുകയോ സന്ദർശകരുടെ പേരുകൾ ജി ഡി രജിസ്റ്ററിൽ രേഖപ്പെടുത്തുകയോ പൊലീസ് ചെയ്തില്ല. വിവാദമായതോടെ നാലുപേർക്ക് എതിരെയും പൊലീസ് കേസെടുത്തു.