Spread the love

തിരുവനന്തപുരം ∙ സെർവർ തകരാറിനെ തുടർന്ന് മുൻഗണന കാർഡുകളുടെ ഇ–കെവൈസി മസ്റ്ററിങ് മുടങ്ങി. ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 7 വരെ ക്യാംപ് നടത്തുമെന്ന അറിയിപ്പിനെ തുടർന്ന് റേഷൻ കാർഡും ആധാർ കാർഡുമായി മസ്റ്ററിങിനു റേഷൻ കടകളിൽ എത്തിയ ജനങ്ങളാണു പ്രതിസന്ധിയിലായത്.

സാങ്കേതിക തകരാറിനെ തുടർന്ന് റേഷൻ കാർഡ് മസ്റ്ററിങ് ഭാഗികമായി നിർത്തിവച്ചതായി ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. ‘‘മഞ്ഞ കാർഡുകാർക്ക് ഇന്നു തന്നെ മസ്റ്ററിങ് നടത്താൻ ശ്രമിക്കും. പിങ്ക് കാർഡുകാർക്ക് മറ്റൊരു ദിവസം മസ്റ്ററിങ് നടത്തും. അരി വിതരണം മൂന്നു ദിവസം പാടില്ലെന്നു നിർദേശം നൽകിയിരുന്നുവെന്നും മന്ത്രി പറഞ്ഞു.

Leave a Reply