ഡോക്ടർമാരുടെ സേവനം ഉൾപ്പെടുന്ന സേവനം ഉപഭോക്തൃ തർക്ക പരിഹാര നിയമത്തിന്റെ പരിധിയിൽ വരുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കണ്ണൂർ സ്വദേശിനി തർക്ക പരിഹാര ഫോറത്തെ സമീപിച്ച സംഭവമാണ് ഹൈക്കോടതിയുടെ മുൻപിലേക്ക് എത്തിയത്. പി അംബുജാക്ഷിയാണ് 32.52 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തെ സമീപിച്ചത്. എന്നാൽ ഇത്തരം പരാതികൾ ഉപഭോക്തൃ കമ്മിഷനിൽ നിലനിൽക്കില്ലെന്നാണ് ഡോക്ടർമാർ വാദിച്ചത്. ഡോക്ടർമാരുടെ ഈ വാദം ജില്ലാ, സംസ്ഥാന കമ്മിഷനുകൾ തള്ളിയിരുന്നു. ഇത്തരത്തിൽ പരാതികൾ തർക്ക പരിഹാര ഫോറങ്ങൾക്കു പരിഗണിക്കാൻ തടസം ഉണ്ടാവില്ലെന്ന ജില്ലാ, സംസ്ഥാന കമ്മിഷനുകളുടെ ഉത്തരവുകളിൽ ഹൈക്കടതി ഇടപെട്ടില്ല.