സേതുരാമയ്യര്‍ തിരിച്ചെത്തുന്നു: സി.ബി.ഐ അഞ്ചാം ഭാഗത്തിന്‍റെ ചിത്രീകരണം ഈ മാസം അവസാനം ആരംഭിക്കും
സി.ബി.ഐ ചിത്രങ്ങള്‍ മലയാളത്തില്‍ ഒരുക്കി വലിയ ആരാധകരെ ഉണ്ടാക്കിയ ടീം ആണ് കെ.മധുവും എസ്.എന്‍ സ്വാമിയും. മമ്മൂട്ടി സേതുരാമയ്യര്‍ സി.ബി.ഐ ആയി എത്തിയ ചിത്രങ്ങള്‍ എല്ലാം വമ്പന്‍ ഹിറ്റായിരുന്നു. ചിത്രത്തിന്‍റെ നാല് ഭാഗങ്ങള്‍ ആണ് ഇതുവരെ ഇറങ്ങിയത്. അഞ്ചാം ഭാഗം ഉടന്‍ ഉണ്ടാകുമെന്ന് നേരത്തെ അറിയിച്ചിരുന്നു.
സിനിമയുടെ പ്രീ-പ്രൊഡക്ഷന്‍ ആരംഭിക്കുകയും ചെയ്തു. ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് സിനിമയുടെ ചിത്രീകരണം നവംബര്‍ 29 ന് ആരംഭിക്കുമെന്നാണ്.
ദിലീഷ് പോത്തന്‍, ലിജോ ജോസ് പെല്ലിശ്ശേരി, സൗബിന്‍ ഷാഹിര്‍, ആശാ ശരത്, സായ്കുമാര്‍, രണ്‍ജി പണിക്കര്‍ എന്നിവരാണ് ഈ ഭാഗത്തിലെ താരങ്ങള്‍. എസ്.എന്‍. സ്വാമിയുടെ തിരക്കഥയില്‍ കെ. മധു സംവിധാനം ചെയ്ത് പുറത്തിറക്കിയ സിബിഐ ചലച്ചിത്ര പരമ്ബരയിലെ പ്രധാന കഥാപാത്രമാണ് സേതുരാമയ്യര്‍.
മമ്മൂട്ടി ആണ് സേതുരാമയ്യരായി വേഷമിട്ടത്. ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ് (1988), ജാഗ്രത (1989), സേതുരാമയ്യര്‍ സിബിഐ (2004), നേരറിയാന്‍ സി.ബി.ഐ. (2005) എന്നീ ചലച്ചിത്രങ്ങളിലാണ് സേതുരാമയ്യര്‍ പ്രത്യക്ഷപ്പെടുന്നത്. പ്രത്യേകമായ രൂപഭാവവും വസ്ത്രധാരണാരീതിയും കുറ്റാന്വേഷണത്തിലെ വേറിട്ട വഴികളും സേതുരാമയ്യരെ വ്യത്യസ്തനാക്കി.