കര്‍ണാടകയില്‍ ഏഴ് ഭ്രൂണങ്ങള്‍ കുപ്പിയിലാക്കി ഉപേക്ഷിച്ച നിലയില്‍. കർണാടകയിലെ ബെലഗാവിയിലെ ഡ്രെയിനേജിനുള്ളിൽ ആണ് 7 ഭ്രൂണങ്ങള്‍ കുപ്പിയിലാക്കിയ നിലയിൽ കണ്ടെത്തിയത്. ഭ്രൂണത്തിന് 5 മാസം പ്രായമുണ്ടെന്നും ഗര്ഭപിണ്ഡത്തിന്റെ ലിംഗനിർണയത്തിന് വിധേയമായിട്ടുണ്ടെന്നും ജില്ലാ ആരോഗ്യ ഓഫീസർ (ഡിഎച്ച്ഒ) മഹേഷ് കോണി പറഞ്ഞു. . നാട്ടുകാരാണ് കുപ്പിയില്‍ ഭ്രൂണങ്ങള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി പരിശോധന നടത്തുകയും ഭ്രൂണങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഭ്രൂണങ്ങള്‍ കണ്ടെത്തിയ സ്ഥലത്ത് നിന്ന് സര്‍ജിക്കല്‍ മാസ്ക്കും ഗ്ലൗസും കണ്ടെത്തിയിട്ടുണ്ട്.