Spread the love
തമിഴ്നാട്ടിലെ കടലൂരില്‍ ഏഴ് പെണ്‍കുട്ടികള്‍ പുഴയില്‍ മുങ്ങി മരിച്ചു

തമിഴ്‌നാട്ടിലെ കടലൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ ഏഴ് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു. കടലൂരിന് സമീപം കുച്ചിപ്പാളയത്ത് ഗെഡിലം പുഴയിലെ തടയണയില്‍ ആണ് അപകടം നടന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് 12.45ഓടെയാണ് സംഭവം. ചുഴിയിൽപ്പെട്ട രണ്ടുപേരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അഞ്ചു പേർ കൂടി മുങ്ങുകയായിരുന്നു. അഗ്നിരക്ഷാ സേനയെത്തിയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. എ.മോനിഷ (16), ആർ.പ്രിയദർശിനി (15) ആർ ദിവ്യ ദർശിനി (10), എം.നവനീത (18), കെ.പ്രിയ (18), എസ്.സംഗവി (16). എം.കുമുദ (18) എന്നിവരാണ് മരിച്ചത്.

Leave a Reply