
ബ്രസീലിൽ, വെള്ളച്ചാട്ടത്തിനു സമീപത്തെ മലയിടിഞ്ഞുണ്ടായ അപകടത്തിൽ ഏഴു പേർ മരിച്ചു. സംഭവത്തിൽ, 9 പേർക്ക് പരിക്കേറ്റതായും പ്രാഥമിക വിവരങ്ങൾ വ്യക്തമാക്കുന്നു. തെക്കു കിഴക്കൻ ബ്രസീലിൽ, സുൽ മിനാസിലെ വെള്ളച്ചാട്ടത്തിനു താഴെയാണ് അപകടമുണ്ടായത്. യാത്രക്കാർ സഞ്ചരിച്ചിരുന്ന രണ്ടു മോട്ടോർ ബോട്ടുകൾക്ക് മുകളിലേക്ക് വലിയ പാറക്കൂട്ടങ്ങൾ ഇടിഞ്ഞു വീഴുകയായിരുന്നു. ബോട്ടുകളിൽ നിറയെ വിനോദ സഞ്ചാരികളുമുണ്ടായിരുന്നു. രണ്ടാഴ്ചയോളം കനത്ത മഴയെ തുടര്‍ന്ന് ഇവിടെ ബോട്ടിംഗ് നിരോധിച്ചിരുന്നു. പിന്നീടാണ് തുറന്നത് അപ്പോഴാണ് അപകടം.