അരുണാചല്‍ പ്രദേശിലെ കനത്ത മഞ്ഞുവീഴ്ചയില്‍ കുടുങ്ങിയ ഏഴ് സൈനികരും മരിച്ചു. ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി സൈന്യം അറിയിച്ചു. കെമെങ് മേഖലയിലെ ഉയര്‍ന്ന പ്രദേശത്തെ ഹിമപാതത്തിലാണ് ഞായറാഴ്ച സൈനികര്‍ കുടുങ്ങിയത്. രണ്ട് ദിവസം നീണ്ടു നിന്ന രക്ഷാപ്രവര്‍ത്തനവും വിഫലമാവുകയായിരുന്നു. പട്രോളിങ്ങിന്‍റെ ഭാഗമായ സൈനീകരാണ് ദുരന്തത്തിനിരയായത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കനത്ത മഞ്ഞുവീഴ്ചയാണ് മേഖലയില്‍.