Spread the love
ഏഴാം ശമ്പള കമ്മീഷൻ: ജീവനക്കാരുടെ പെൻഷനിൽ വൻ വർധനവ്

വിരമിച്ച കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഒരു സന്തോഷവാർത്ത! നവംബറിലെ പെൻഷനോടെ, വിരമിച്ച കേന്ദ്ര സർക്കാർ ജീവനക്കാർക്ക് വർദ്ധിപ്പിച്ച ഡിയർനസ് റിലീഫ് (ഡിആർ) പ്രയോജനപ്പെടുത്താനാകും. ഇതുമാത്രമല്ല ഗുണഭോക്താക്കളുടെ പെൻഷൻ വർധിപ്പിക്കുന്ന നാലുമാസത്തെ കുടിശ്ശികയും ലഭിക്കും.

ജൂലൈ 1 മുതൽ ഡിയർനസ് അലവൻസ് (ഡിഎ), ഡിയർനസ് റിലീഫ് (ഡിആർ) എന്നിവ 31 ശതമാനമായി വർധിപ്പിച്ചതിന് ശേഷം, നവംബറിലെ വിരമിച്ച ജീവനക്കാരുടെ പെൻഷനിൽ ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലെ കുടിശ്ശികയും ഉൾപ്പെടുത്തുമെന്ന് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നു. . ഔദ്യോഗിക തീരുമാനം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അടിസ്ഥാന ശമ്പളത്തെ അടിസ്ഥാനമാക്കിയാണ് ഡിആർ കണക്കാക്കുന്നത് എന്നത് ശ്രദ്ധേയമാണ്. അതിനാൽ, വിരമിച്ച ജീവനക്കാരന്റെ പെൻഷൻ 20,000 രൂപയാണെങ്കിൽ അവരുടെ ശമ്പളം 600 രൂപ വർദ്ധിക്കും. 3 ശതമാനം വർദ്ധിപ്പിച്ച ഡിആർ അടിസ്ഥാനമാക്കിയാണ് വർദ്ധനവ്.

7th Pay Matrix അനുസരിച്ച്, ഓഫീസർ ഗ്രേഡിന്റെ ശമ്പളത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാകും. നിലവിൽ ഒരാളുടെ അടിസ്ഥാന ശമ്പളം 31,550 രൂപയാണെങ്കിൽ, 28% DR പ്രകാരം 8,834 രൂപയായിരുന്നു ഇതുവരെ അവർക്ക് ലഭിച്ചിരുന്നത്.

എന്നാൽ ഇപ്പോൾ, ഡിആർ 3% വർധിച്ച് 31% ആയതിന് ശേഷം, അവർക്ക് പ്രതിമാസം DR ആയി 9,781 രൂപ ലഭിക്കും. പ്രതിമാസം 947 രൂപ ശമ്പളത്തിൽ വർധനവുണ്ടാകും.അതുപോലെ പ്രതിവർഷം 11,364 രൂപ ശമ്പളത്തിൽ വർധനവുണ്ടാകും.

ഓഫീസർ ഗ്രേഡ് ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ കണക്കാക്കിയാൽ ഡിആർ ഇനത്തിൽ പ്രതിമാസം 947 രൂപയുടെ വർധനവുണ്ടാകും. അതായത് നാല് മാസത്തെ കുടിശ്ശിക 3,788 രൂപയാകും. നവംബറിലെ വർധിപ്പിച്ച ഡിആർ കൂടി ഉൾപ്പെടുത്തിയാൽ 4,375 രൂപ പെൻഷൻകാർക്ക് ലഭിക്കും.

Leave a Reply