
ലുലു ഗ്രൂപ്പിന്റെ വിദേശത്തുള്ള സ്ഥാപനങ്ങളിലേക്ക് കമ്പനി നേരിട്ട് സൗജന്യമായി നടത്തുന്ന വാക്ക് ഇൻ ഇന്റർവ്യൂ മെയ് 14ന് രാവിൽ 9 മുതൽ ഉച്ചക്ക് 12 വരെ നാട്ടികയിൽ വെച്ച് നടക്കും. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ പാസ്പോർട്ടിന്റെ കളർ കോപ്പിയും ബയോഡാറ്റയുമായി മെയ് 14 ന് ശനിയാഴ്ച്ച രാവിലെ ഒമ്പത് മണിക്ക് തൃശൂർ ജില്ലയിലെ നാട്ടികയിലുള്ള എമ്മെയ് പ്രൊജക്റ്റ് പ്രെമിസസിൽ നേരിട്ട് എത്തണം. അവസരം പുരുഷന്മാർക്ക് മാത്രം. ലുലു ഗ്രൂപ്പ് കമ്പനി നേരിട്ട് നടത്തുന്ന ഇൻറർവ്യൂ തികച്ചും സൗജന്യമാണ്.