സംസ്ഥാനത്ത് കൊവിഡ് മൂലം മരിച്ചവരുടെ ബന്ധുക്കള്‍ക്കുള്ള ധനസഹായ വിതരണത്തില്‍ കടുത്ത ആശയക്കുഴപ്പം. മരിച്ചവരുടെ എണ്ണം നാല്പതിനായിരത്തോളമെത്തുമ്പോഴും നഷ്ടപരിഹാരത്തിനായി ഇതുവരെ അപേക്ഷിച്ചത് ആറായിരത്തോളം പേര്‍ മാത്രം. അതേസമയം മാനദണ്ഡം അനുസരിച്ചു കണ്ടെത്തിയ അര്‍ഹര്‍ക്ക് പോലും ഇതുവരെ പണം നല്‍കിയിട്ടില്ല.
സംസ്ഥാനത്തെ ഔദ്യോഗിക മരണം നിലവിൽ 39,955 ആണ്. പട്ടികയിൽ ഉൾപ്പെടാനുള്ള അപ്പീലുകൾ മാത്രം 26,738 . ഇതുവരെ വന്നത 6652 അപേക്ഷകൾ മാത്രമാണ്. ഇതിൽ 146 എണ്ണം അംഗീകരിച്ചു. പക്ഷെ ഇവർക്ക് പോലും ഇതുവരെ വിതരണം ചെയ്തിട്ടില്ല. ഭാര്യ മരിച്ചാൽ ഭർത്താവിനും നേരെ തിരിച്ചും നഷ്ടപരിഹാരം നൽകാമെന്നിരിക്കെ, രണ്ടു പേരും മരിച്ചാൽ കുട്ടികൾക്ക് ഇതെങ്ങനെ വീതം വെയ്ക്കും, പ്രായമായ മാതാപിതാക്കളുണ്ടെങ്കിൽ എങ്ങനെ പരിഗണിക്കും എന്നിവയിലാണ് ആശയക്കുഴപ്പം. എന്നാൽ 31,017 മരണമുണ്ടായ ദില്ലിയിൽ 25358 അപേക്ഷകൾ ഇതുവരെ എത്തി. 19,926 പേർക്കായി 99.63 കോടി വിതരണം ചെയ്യുകയും ചെയ്തു.