നടി രാധിക ആപ്‌തെയ്ക്ക് കഴിഞ്ഞാഴ്ചയാണ് ആദ്യ കുഞ്ഞ് പിറന്നത്. വെള്ളിയാഴ്ച തന്‍റെ ഒരാഴ്ച പ്രായമുള്ള കുഞ്ഞിനെ മാറോട് ചേര്‍ത്തുള്ള ചിത്രം പങ്കുവച്ചിരുന്നു നടി. എന്നാല്‍ നടിയുടെ മെറ്റെണിറ്റി ഫോട്ടോഷൂട്ടിന്‍റെ ചിത്രങ്ങള്‍ അടുത്തിടെയാണ് പുറത്തുവന്നത്.
എന്നാല്‍ ഈ ഫോട്ടോകള്‍ വന്നതിന് പിന്നാലെ വലിയ സൈബര്‍ ആക്രമണമാണ് രാധിക നേരിടുന്നത്. രാധികയുടെ ചിത്രങ്ങള്‍ ഇന്ത്യന്‍ സംസ്കാരത്തെ അവമതിക്കുന്നതാണ് എന്നാണ് പലരുടെയും പരാതി. പ്രസവത്തിന് ശേഷം വീണ്ടും പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഇപ്പോള്‍ ഇത്തരം ഒരു ഫോട്ടോഷൂട്ട് പുറത്തുവിട്ടത് എന്നാണ് ഒരുകൂട്ടം ആരോപിക്കുന്നത്. ഒപ്പം രാധികയെ കടുത്ത രീതിയില്‍ ബോഡി ഷെയിമിംഗ് ചെയ്യുന്നവരുമുണ്ട്.
എന്നാല്‍ രാധികയ്ക്ക് പിന്തുണയുമായി ആളുകള്‍ രംഗത്ത് എത്തുന്നുണ്ട്. തന്‍റെ മാതൃത്വത്തെ ബോള്‍ഡായി ആവിഷ്കരിക്കാനാണ് രാധിക ശ്രമിച്ചത് എന്നാണ് ചില കമന്‍റുകള്‍ പറയുന്നത്. ഒക്ടോബറിൽ ബിഎഫ്ഐ ലണ്ടൻ ഫിലിം ഫെസ്റ്റിവലിൽ 2024-ൽ പങ്കെടുത്ത സമയത്താണ് നടി തനിക്ക് കുഞ്ഞ് ജനിക്കാന്‍ പോകുന്ന കാര്യം പ്രഖ്യാപിച്ചത്.