തിരുവനന്തപുരം:ലക്ഷ്യ ദ്വീപിനടുത്ത് അറബി കടലിൽ ന്യൂനമർദ്ദം രൂപംകൊള്ളുന്നതിന്റെ ഫലമായി കേരളത്തിൽ അതിതീവ്ര മഴയ്ക്കും,കടൽഷോഭ ത്തിനും,ഇടിമിന്നലും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടർമാർക്ക് സർക്കാർ നിർദ്ദേശം നൽകി.
ന്യൂനമർദ്ദം ഇന്ന് അതിതീവ്രമാകും.അതിതീവ്രമാകുന്ന ന്യൂനമർദ്ദം ശനിയാഴ്ച രാത്രിയോടെ ചുഴലിക്കാറ്റായി രൂപംകൊള്ളും. നിലവിൽ കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിൽ റെഡ് അലർട്ടും ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
മത്സ്യതൊഴിലാളികൾ കടലിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന നിർദ്ദേശവുമുണ്ട്. ആഴക്കടൽ മത്സ്യബന്ധനത്തിന് പോയവർ എത്രയും വേഗം സുരക്ഷിതരായി തിരിച്ചെത്തണം. തെക്ക്-കിഴക്കൻ അറബികടലിൽ രൂപംകൊള്ളുന്ന ന്യൂനമർദം മറ്റന്നാൾ അതിതീവ്രമായി മാറുകയും 16ന് വീണ്ടും ശക്തിപ്രാപിച്ചു ചുഴലികാറ്റായി മറുകയും ചെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ്. തീരക്കടലിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിൽ ആണ് കാറ്റിന് സാധ്യത. കേരളം,കർണാടക ഗോവ,ലക്ഷദ്വീപ് എന്നിവിടങ്ങളിലെ തുരുമുഖങ്ങൾക്കും നാവികസേന താവളങ്ങൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേരളത്തിനും ലക്ഷദ്വീപിലും സമീപത്തുകൂടിയുള്ള കപ്പൽ ഗതാഗതവും നിരോധിച്ചു.