Spread the love
ലൈംഗിക പീഡന പരാതി; സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന്
പരിഗണിക്കും

യുവ എഴുത്തുകാരി നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ സംസ്‌കാരിക പ്രവര്‍ത്തകന്‍ സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. കോഴിക്കോട് ജില്ലാ കോടതി ആണ് ജാമ്യ ഹര്‍ജി പരിഗണിക്കുന്നത്. എഴുത്തുകാരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ലൈംഗിക അതിക്രമം, പട്ടികജാതിക്കാര്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമം എന്നീ വകുപ്പുകള്‍ ചുമത്തി കൊയിലാണ്ടി പൊാലീസ് സിവിക് ചന്ദ്രനെതിരെ കേസെടുത്തിരുന്നു.

കേസില്‍ അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ ഹാജരാക്കും. പരാതിക്കാരിയുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് കൂടി പരിഗണിച്ചാവും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി തീരുമാനമെടുക്കുക.

Leave a Reply