കൊച്ചി∙ എറണാകുളം മഹാരാജാസ് കോളജിൽ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിക്ക് കുത്തേറ്റു. നാസർ അബ്‌ദുൽ റഹ്‌മാനാണ് കുത്തേറ്റത്. ഇയാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം. കാലിനും വയറിന്റെ ഭാഗത്തും കൈയ്‌ക്കുമാണ് ആക്രമണം.
ആക്രമണത്തിനു പിന്നിൽ കെഎസ്‌യു – ഫ്രറ്റേണിറ്റി സംഘമാണെന്ന് ആരോപിച്ച് എസ്എഫ്ഐ രംഗത്തെത്തി. കോളജിലെ നാടകപരിശീലനവുമായി ബന്ധപ്പെട്ട് സംസാരിച്ച് നിൽക്കുന്നതിനിടെയാണ് ഇരുപതോളം പേരടങ്ങുന്ന സംഘം മാരകായുധങ്ങളുമായെത്തി ആക്രമിച്ചതെന്ന് എസ്എഫ്ഐ പറഞ്ഞു.
ആക്രമണവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം. കുറച്ചു ദിവസങ്ങളായുള്ള സംഘർഷത്തിന്റെ തുടർച്ചയായിട്ടായിരുന്നു ആക്രമണമെന്നാണ് പ്രാഥമിക നിഗമനം.