Spread the love

മലയാള സിനിമ പ്രേക്ഷകരെ നിറയെ ചിരിപ്പിച്ച ഷാഫിക്ക് കണ്ണീരോടെ യാത്രാമൊഴിയേകി സിനിമാ ലോകം. ഇന്നലെ അന്തരിച്ച സംവിധായകന്‍ ഷാഫിയുടെ സംസ്കാരം കൊച്ചി കലൂര്‍ ജമാ മസ്ജിദില്‍ നടന്നു. മമ്മൂട്ടിയും സുരേഷ് ഗോപിയും പൃഥിരാജുമടക്കം സിനിമാ ലോകത്തെ പ്രമുഖര്‍ അന്ത്യാഞ്ജലിയര്‍പ്പിച്ചു. 

ഇന്ന് പുലര്‍ച്ചെയാണ് ഷാഫിയുടെ മൃതദേഹം ഇടപ്പള്ളിയിലെ വീട്ടിലെത്തിച്ചത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമടക്കം ഒട്ടേറെയാളുകള്‍ ഷാഫിക്ക് അന്ത്യഞ്ജലിയര്‍പ്പിക്കാന്‍ പുലര്‍ച്ചെ തന്നെ വീട്ടിലേക്കെത്തിയിരുന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉള്‍പ്പെടെയുളള പ്രമുഖര്‍ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.

രാവിലെ 9 മണി മുതല്‍ 12 മണിവരെ കലൂരിലെ ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിനു വച്ചിരുന്നു. മമ്മൂട്ടി, പ്രിഥ്വിരാജ്, മനോജ് കെ.ജ‍യന്‍, സിബി മലയില്‍, വിനയന്‍ തുടങ്ങി സിനിമ മേഖലയിലെ പ്രമുഖരും മന്ത്രി പി.രാജീവും എത്തി  ഷാഫിക്ക് അന്തിമോപചാരമര്‍പ്പിച്ചു.ഇതിനു ശേഷം തിരിച്ച് വീട്ടിലേക്ക് കൊണ്ടുപോയ മൃതദേഹം രണ്ട് മണിയോടെ കലൂര്‍ ജുമാ മസ്ജിദിലെത്തിച്ചു.  ഫഹദ് ഫാസില്‍ ഉള്‍പ്പെടെയുളളവര്‍ മയ്യത്ത് നിസ്കാരത്തിന്‍റെ ഭാഗമായി. പ്രാര്‍ഥന ചടങ്ങുകള്‍  പൂര്‍ത്തിയാക്കി മൃതദേഹം ഖബറിടത്തിലേക്ക് കൊണ്ടു പോയി. 

Leave a Reply