പുതിയ ഒടിടി പ്ലാറ്റ്‌ഫോം പ്രഖ്യാപിച്ച് ബോളിവുഡ് സൂപ്പര്‍താരം ഷാരുഖ് ഖാന്‍. അദ്ദേഹത്തിന്റെ തന്നെ പേര് ചുരുക്കെഴുത്ത് ഉള്‍പ്പെടുത്തി ‘എസ്ആര്‍കെ +’ (SRK+) എന്ന പേരിലാണ് ഷാരുഖ് ഒടിടി പ്ലാറ്റ്‌ഫോം അവതരിപ്പിക്കുന്നത്. എസ്ആര്‍കെ പ്ലസിന്റെ ലോഗോയും ഷാരൂഖ് ഖാന്‍ പങ്കുവെച്ചു. ഒടിടി പ്ലാറ്റ്‌ഫോമിന്റെ മറ്റ് വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. നിലവില്‍ റെഡ് ചിലീസ് എന്റെര്‍ടെന്‍മെന്റ്‌സ് എന്ന പേരില്‍ ഷാരുഖ് ഖാന് മീഡിയ കമ്പനി ഉണ്ട്. കൂടാതെ ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഉടമകളില്‍ ഒരാളുമാണ്.