Spread the love

വെബ് സീരീസിൽ അഭിനയിക്കുന്നതിൽ ആശങ്കയുണ്ടെന്ന് ഷാഹിദ് കപൂർ

കൊവിഡ് പ്രതിസന്ധിയിൽ തീയറ്ററുകൾ അടഞ്ഞു കടക്കുന്നതിനാൽ ഓടിടി പ്ലാറ്റ്ഫോമുകളിൽ
എത്തുന്ന വെബ് സീരീസുകൾ എല്ലാം സൂപ്പർ ഹിറ്റാണ്. പല പ്രമുഖ താരങ്ങളും ഇതിനോടകം സീരീസുകളിൽ
അഭിനയിട്ടു കഴിഞ്ഞു. കബീർ സിങ് നായകൻ ഷാഹിദ് കപൂറും സീരീസിൽ അഭിനയിക്കാൻ ഒരുങ്ങുകയാണെന്നാണ്
റിപ്പോർട്ടുകൾ.
എന്നാൽ സീരീസിൽ അഭിനയിക്കുന്നതിൽ ആശങ്കയുണ്ടെന്നാണ് ഷാഹിദ് പറയുന്നത്. കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ
ആരാധകരുമായി സംവദിക്കുമ്പോഴാണ് താരം ഇക്കാര്യം പറഞ്ഞത്. ബിഗ് സ്ക്രീനിൽ താരങ്ങളുടെ പ്രകടനത്തിന്
കിട്ടുന്ന സ്വീകാര്യത ഡിജിറ്റൽ പ്ലാറ്റ് ഫോമിൽ കിട്ടുമെന്ന് ഉറപ്പില്ലെന്നാണ് ഷാഹിദിന്‍റെ പക്ഷം.

അടുത്തിടെ സൂപ്പർ ഹിറ്റായ വെബ് സീരീസ് ആയ ഫാമിലി മാൻ 2 ടീമിനൊപ്പം ആയിരിക്കും ഷാഹിദ്
ഓടിടിയിൽ എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. രാജ് നിടിമോരു, കൃഷ്ണ.ഡി.കെ എന്നിവരുമായി ചർച്ചകൾ
നടക്കുന്നെന്നും ഷാഹിദുമായി അടുത്ത വൃത്തകൾ പറയുന്നു. എന്നാൽ ഇതേക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാൻ
താരം തയ്യാറായില്ല.

Leave a Reply