Spread the love

മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി മൊഴി മാറ്റി പറയാൻ ഷാജി കിരൺ ആവശ്യപ്പെട്ടുവെന് സ്വപ്ന സുരേഷ്. ഷാജ് കിരണിന്റെ ശബ്ദം റെക്കോർഡ് ചെയ്തിട്ടുണ്ട്. ഇത് ആവശ്യമെങ്കിൽ കോടതിയുടെ മുന്നിൽ ഹാജരാക്കാമെന്നും സ്വപ്‌ന സുരേഷ് പറയുന്നു. മൊഴി മാറ്റിയില്ലെങ്കിൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ഷാജി പറഞ്ഞതായി സ്വപ്‌ന സുരേഷ് ജാമ്യ ഹർജിയിൽ പറയുന്നു. വെളിപ്പെടുത്തലുകൾ സമ്മർദ്ദത്തെ തുടർന്നാണെന്ന് പറഞ്ഞ് കൊണ്ട് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കണമെന്നും ആവശ്യപ്പെട്ടതായി സ്വപ്‌ന സുരേഷ് പറയുന്നു. സരിത്തും സമാന രീതിയിൽ ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.

Leave a Reply