തിരക്കഥാകൃത്തും സംവിധായകനുമായ ഷാജി പാണ്ഡവത്ത് അന്തരിച്ചു. 63 വയസായിരുന്നു. ഹൃദയശസ്ത്രക്രിയക്കു ശേഷം വീട്ടില്‍ വിശ്രമിക്കുന്നതിനിടെയുണ്ടായ വീഴ്ചയെ തുടര്‍ന്ന് കോട്ടയത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുന്നതിനിടെയാണ് മരണം.
‘കാക്കത്തുരുത്ത്’ എന്ന ചിത്രമാണ് ഷാജി സംവിധാനം ചെയ്തത്. സെന്‍സറിംഗ് കഴിഞ്ഞ ചിത്രം റിലീസിന് ഒരുങ്ങുകയായിരുന്നു. ഒരു തുരുത്തിലെ ജീവിതം ദൃശ്യവല്‍ക്കരിക്കുന്ന ചിത്രമായിരുന്നു ‘കാക്കത്തുരുത്ത്’. സംവിധായകനായ വേണു ബി നായര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ നിരവധി തുരുത്തു നിവാസികളും അഭിനയിച്ചിരുന്നു. ഫ്രെയിം ടു ഫ്രെയിമിന്‍റെ ബാനറില്‍ മധുസൂദനന്‍ മാവേലിക്കരയാണ് ഈ ചിത്രത്തിന്‍റെ നിര്‍മ്മാണം.
നിരവധി സിനിമകളുടെ തിരക്കഥാകൃത്തായും ഷാജി പ്രവര്‍ത്തിച്ചിട്ടുണ്ട്. ‘ആവണിക്കുന്നിലെ കിന്നരിപ്പൂക്കള്‍’ എന്ന ചിത്രത്തിന് കഥയെഴുതിയ അദ്ദേഹം പ്രായിക്കര പാപ്പാന്‍, ഗംഗോത്രി, കവചം എന്നി സിനിമകള്‍ക്ക് തിരക്കഥയും എഴുതിയിട്ടുണ്ട്.