തന്റെ അച്ഛന്‍ പണ്ട് വാങ്ങിത്തന്ന പാവാട തനിക്ക് ഇപ്പോഴാണ് ധരിക്കാന്‍ സാധിച്ചതെന്ന് നടി ശാലിന്‍ സോയ. തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് താരം ഇക്കാര്യം തന്റെ ആരാധകരെ അറിയിച്ചത്. പണ്ട് താന്‍ ഹോളിവുഡ് ഗായികയും നടിയുമായ സെലീന ഗോമസിന്റെ ഒരു വലിയ ആരാധികയായിരുന്ന തനിക്ക് അവര്‍ ധരിച്ചിരുന്നത് പോലെയുള്ള ഒരു സ്കേര്‍ട്ട് തനിക്ക് വേണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നും ശാലിന്‍ തന്റെ കുറിപ്പിലൂടെ പറയുന്നു.
സെലീനയോടുള്ള തന്റെ ഇഷ്ടം അറിയാമായിരുന്ന തന്റെ അച്ഛന്‍ ഈ സ്കേര്‍ട്ട് തനിക്ക് സമ്മാനിച്ചതെന്നും അന്ന് തടി കൂടുതലായിരുന്നതിനാല്‍ അത് ധരിക്കാന്‍ സാധിച്ചിരുന്നില്ലെന്നും ശാലിന്‍ വിശദീകരിക്കുന്നു.
എന്നാല്‍ ഏറെ കഷ്ടപ്പാടുകള്‍ സഹിച്ച് തടി കുറയ്ക്കാന്‍ സാധിച്ചതിനാല്‍ ഇപ്പോള്‍ വസ്ത്രം തനിക്ക് പാകമാണെന്നും നടി സന്തോഷത്തോടെ വ്യക്തമാക്കുന്നുണ്ട്. ഒപ്പം ഈ മൈക്രോ സ്കേര്‍ട്ട് ധരിച്ച് നില്‍ക്കുന്നതിന്റെ ചിത്രങ്ങളും ശാലിന്‍ സോയ തന്റെ ആരാധകര്‍ക്കായി പങ്കുവച്ചിട്ടുണ്ട്. ശാലിന്റെ ചിത്രങ്ങള്‍ക്ക് ‘സൂപ്പര്‍’ എന്നും ‘അഡോറബിള്‍’ എന്നും മറ്റുമാണ് ആരാധകര്‍ കമന്റിടുന്നത്.