മലയാളത്തിലെ ഫിറ്റ് സംവിധായകൻ- അഭിനേതാവ് കൂട്ടുകെട്ടാണ് ലാൽ ജോസ് – ദിലീപ് കൂട്ടുകെട്ട്. ചന്ദ്രനുദിക്കുന്നദിക്കും മീശമാധവനും രസികനും ചാന്തുപൊട്ടും സ്പാനിഷ് മസാലയും ഒന്നും ഒരു കാലത്തും മലയാളികൾ മറക്കാൻ ആഗ്രഹിക്കാത്ത ചിത്രങ്ങളാണ്. ഈ കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങളെല്ലാം അത്ര കണ്ട് മലയാളികളെ പൊട്ടിച്ചിരിപ്പിച്ചിട്ടുമുണ്ട്.
ഇത്തരത്തിൽ തന്റെ കരിയറിന്റെ തുടക്ക കാലഘട്ടങ്ങളിൽ ദിലീപുമായി ആദ്യമായി സഹകരിച്ച ചിത്രമായ ചന്ദ്രനുദിക്കുന്ന ദിക്കിനെ കുറിച്ചും ചിത്രത്തിൽ നടിയായി കാവ്യയെ കാസ്റ്റ് ചെയ്യാനുള്ള കാരണത്തെക്കുറിച്ചും സംവിധായകൻ ലാൽ ജോസ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
ദിലീപിന് പുറമേ ബിജു മേനോൻ, ലാൽ, സംയുക്ത വർമ്മ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രത്തിന് കാവ്യ നായികാ വേഷത്തിൽ എത്തിയ ആദ്യചിത്രം എന്ന പ്രത്യേകതയും ഉണ്ട്. ചിത്രത്തിൽ കാവ്യ കൈകാര്യം ചെയ്ത കഥാപാത്രം ആദ്യം ചെയ്യാൻ തീരുമാനിച്ചത് നടി ശാലിനി ആണെന്നും എന്നാൽ ആ സമയത്ത് തന്നെ നിറം സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നതിനാൽ ശാലിനി പിന്മാറുകയായിരുന്നു. ശാലിനിക്കു പകരം നായിക വേഷം ചെയ്യാൻ ആരെ വരുത്തും എന്ന ആലോചന വന്നപ്പോൾ മഞ്ജുവാര്യർ ആണ് പുതുമുഖ നായികയെ വെക്കാൻ പറഞ്ഞത്. അങ്ങനെയാണ് കാവ്യാമാധവനിലേക്ക് ആ കഥാപാത്രം എത്തിയതെന്നും ലാൽ ജോസ് പറയുന്നു.
മഞ്ജു അക്കാര്യം പറഞ്ഞപ്പോൾ പെട്ടെന്ന് തനിക്കും കാവ്യയുടെ ഓർമ്മ വന്നു. അങ്ങനെ നീലേശ്വരത്തെ കാവ്യയുടെ വീട്ടിൽ പോയി മാതാപിതാക്കളോട് സിനിമയുടെ കാര്യം പറഞ്ഞ് അവരെ കൺവിൻസ് ചെയ്യിപ്പിക്കുകയും വൈകാതെ കാവ്യ കഥാപാത്രം ചെയ്യാമെന്ന് സമ്മതിക്കുകയായിരുന്നു എന്നും മഞ്ജു പറയുന്നു.