Spread the love

റേസിങ് ട്രാക്കിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കി കഴിഞ്ഞ ദിവസം നടന്ന 24എച്ച് സീരീസ് കാറോട്ട മത്സരത്തിൽ തമിഴ് സൂപ്പർസ്റ്റാർ അജിത് കുമാറിന്റെ ടീം വിജയം നേടിയിരുന്നു. ദുബായിൽ നടന്ന മത്സരത്തിൽ അജിത് കുമാർ റേസിങ് ടീമിലെ ഡ്രൈവറായ ബൈ ബാസ് കോറ്റനാണ് മൂന്നാം സ്ഥാനം സ്വന്തമാക്കിയത്.

ജിടി 4 വിഭാഗത്തിൽ ‘സ്പിരിറ്റ് ഓഫ് ദി റേസ്’ ട്രോഫി അജിത് സ്വന്തമാക്കിയിരുന്നു. റേസിനു ശേഷമുള്ള അജിത്തിന്റെ വിജയാഘോഷങ്ങൾ സോഷ്യൽ മീഡിയയിൽ കൈയ്യടി നേടുകയാണ്.​ ഇപ്പോഴിതാ തന്റെ വിജയത്തിൽ ഭാര്യ ശാലിനിയ്ക്ക് നന്ദി പറയുന്ന അജിതിന്റെ വീഡിയോയാണ് വൈറലാകുന്നത്.

‘റേസിങ്ങിന് അനുവദിച്ചതിന് നന്ദി ശാലു’ എന്നാണ് അജത് പറയുന്നത്. ഇതു കേട്ട് ശാലിനി പൊട്ടിചിരിക്കുന്നതും കാണാം. വിജയത്തിന് ശേഷം ശാലിനിയെയും മക്കളെയും ചേർത്തു പിടിക്കുന്നതും ചുംബിക്കുന്നതുമായ വീഡിയോകളും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

റേസിങ് കരിയറിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് കഴിഞ്ഞ ദിവസം അജിത് പറഞ്ഞിരുന്നു. പുതിയ റേസിങ് സീസണ്‍ ആരംഭിക്കുന്നതുവര പുതിയ ചിത്രങ്ങളൊന്നും പദ്ധതിയിലില്ലെന്നായിരുന്നു താരം ആരാധകരെ അറിയിച്ചത്. ഇതിനു പിന്നാലെയാണ് താരത്തിന്റെ സുപ്രധാന നേട്ടം. മാസങ്ങൾക്കു മുൻപാണ് അജിത് കുമാർ സ്വന്തം റേസിങ് ടീമിനെ പ്രഖ്യാപിച്ചത്. ‘അജിത് കുമാർ റേസിങ്’ എന്നാണ് അജിത്തിന്റെ റേസിങ് ടീമിന്റെ പേര്.

Leave a Reply