സ്നേഹത്തിനും പ്രണയത്തിനും പ്രായം ഒരു തടസ്സമല്ല എന്ന് തെളിയിച്ച സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ജോഡിയാണ് ഷെമി- ഷെഫി ദമ്പതികൾ. സോഷ്യൽ മീഡിയ യൂസ് ചെയ്യുന്ന ഒട്ടുമിക്കപേർക്കും ഡെയിലി വ്ലോഗ്സും റീൽ വീഡിയോകളും റൊമാന്റിക് വീഡിയോകളുമൊക്കെയായി പ്രത്യക്ഷപ്പെടാറുള്ള ഷെമി-ഷെഫി ദമ്പതികളുടെ ടിടി ഫാമിലി എന്ന ചാനലും പേജും അറിയാം.
തന്നെ പ്രായത്തിൽ മുതിർന്ന വിവാഹം കഴിക്കുമ്പോൾ ഷെഫി വളരെ ചെറുപ്പമായിരുന്നു. വിവാഹമോചിതയും ഒരു മുതിർന്ന കുട്ടികളുടെ അമ്മയുമായ ഷെമിയെ വിവാഹം കഴിച്ചതിന്റെ പേരിൽ ഉറ്റ സുഹൃത്തുക്കൾ പോലും ഒറ്റപ്പെടുത്തിയപ്പോഴും തന്റെ പ്രണയത്തെ ചേർത്തുപിടിച്ച ആളാണ് ഷെഫി. തുടക്കത്തിൽ വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നുവെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമായതോടെ വലിയ പിന്തുണ തന്നെ ഇരുവർക്കും ലഭിച്ചിരുന്നു. മൂന്നു ലക്ഷത്തിലധികം ഫോളോവേഴ്സും ഇരുവർക്കുമുണ്ട്.
സന്തോഷകരമായ ദാമ്പത്യം തുടർന്ന് പോകുന്നതിനിടെ ഒരു കുഞ്ഞിനായി ഇരുവരും ശ്രമിച്ചിരുന്നു. എന്നാൽ ഷമിയുടെ പ്രായം കൂടുതൽ ഗർഭധാരണത്തിന് വെല്ലുവിളിയായിരുന്നുമെങ്കിലും കാര്യങ്ങൾ കുറെയൊക്കെ ആശാവഹമായ രീതിയിൽ മുന്നോട്ടു പോയിരുന്നു. ഷെമി ഗർഭിണിയാണെന്ന് ഈ അടുത്ത് ടിടി ഫാമിലിയിലൂടെ ഷെഫി വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ജനനത്തിന് തൊട്ടുപിന്നാലെ കുഞ്ഞ്മരണപ്പെട്ടുവെന്ന വാർത്തയാണ് ദമ്പതികൾ പങ്കുവെക്കുന്നത് .
‘ഷെമി പ്രസവിച്ചു, പെൺകുഞ്ഞ് ആയിരുന്നു. അപ്പോൾ തന്നെ മരിച്ചു എല്ലാവരും ദുആ ചെയ്യണം’ എന്നാണ് ഇരുവരും ഒന്നിച്ചുള്ള ഫോട്ടോ പങ്കുവച്ച് തങ്ങളുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിൽ ടിടി ഫാമിലി കുറിച്ചത്.
ഇരുവരുടെയും കുഞ്ഞിനായുള്ള രണ്ടാമത്തെ ശ്രമമാണ് പരാജയപ്പെടുന്നത്. തനിക്ക് പ്രായ കൂടുതൽ ഉള്ളതുകൊണ്ടുതന്നെ പ്രസവവുമായി ബന്ധപ്പെട്ട സങ്കീർണ്ണകൾ ഉണ്ടായേക്കാമെന്ന് നേരത്തെ തന്നെ ഷെമി വ്യക്തമാക്കിയിരുന്നു.
അതേസമയം കുഞ്ഞിന്റെ നെഞ്ചിടിപ്പിൽ വ്യത്യാസമുള്ളതായി ചൂണ്ടിക്കാട്ടി പെട്ടെന്ന് ലേബർ റൂമിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം.