
നടൻ ഷമ്മി തിലകനെ മലയാള താരസംഘടനയായ AMMAയിൽ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനം ആരോപിച്ചാണ് നടപടി. ഇന്ന് ചേർന്ന AMMAയുടെ വാർഷിക ജനറൽ ബോഡിയിലാണ് ഷമ്മി തിലകനെതിരെ നടപടി സ്വീകരിച്ചത്. AMMAയുടെ യോഗം മൊബൈലിൽ പകർത്താൻ ശ്രമിച്ച സംഭവത്തിലാണ് പുറത്താക്കിയത്. അമ്മ ഭാരവാഹികൾക്കെതിരെ സാമൂഹ്യ മാധ്യമത്തിൽ പോസ്റ്റിട്ടതും നടപടിക്ക് കാരണമായി. ഷമ്മി തിലകനോട് വിശദീകരണം ചോദിച്ചെങ്കിലും നൽകിയില്ലെന്നാണ് അമ്മ നേതൃത്വം അറിയിച്ചിരിക്കുന്നത്. പുറത്താക്കലിനെതിരെ ചില ഒറ്റപ്പെട്ട ശബ്ദങ്ങള്‍ ഉയര്‍ന്നെങ്കിലും ഭൂരിപക്ഷ അഭിപ്രായത്തോടെ ഷമ്മിയെ പുറത്താക്കാനുള്ള തീരുമാനം പാസ്സാക്കുകയായിരുന്നു. നടൻ ജഗദീഷ് മാത്രമാണ് ഷമ്മി തിലകനെതിരായ നടപടി വേണ്ടെന്ന് വാദിച്ചത്. സംഘടനയുടെ മുന്‍ ജനറൽബോഡി യോഗത്തിനിടെ നടന്ന ചർച്ചകൾ ഷമ്മി തിലകന്‍ മൊബൈൽ ഫോൺ ക്യാമറയില്‍ ചിത്രീകരിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു. അത് പ്രസ്തുത യോഗത്തില്‍ മറ്റ് അംഗങ്ങള്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി മാറിയതിനെ തുടര്‍ന്ന് ഷമ്മി തിലകനെതിരെ നടപടി വേണമെന്ന് സംഘടനയ്ക്കുള്ളില്‍ ആവശ്യം ഉയര്‍ന്നിരുന്നു. മമ്മൂട്ടി ഉൾപ്പെടെയുള്ളവർ നടപടി വേണ്ടെന്ന് നിർദേശിച്ചെങ്കിലും സംഘടനയിലെ ചിലർ ഉറച്ചുനിന്നതോടെ തൊട്ടടുത്ത എക്സിക്യൂട്ടീവ് കമ്മിറ്റി വിഷയം അച്ചടക്ക സമിതിക്ക് വിടുകയും ചെയ്‍തിരുന്നു.