കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂര്‍-അശോക് ഗെലോട്ട് മത്സരം. ഒക്ടോബര്‍ 17ന് നടക്കുന്ന പാര്‍ട്ടിയുടെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ അനുമതി ശശി തരൂരിന് ലഭിച്ചു.ഗാന്ധി കുടുംബത്തില്‍ നിന്ന് അധ്യക്ഷ സ്ഥാനത്തേക്ക് ആരുമില്ലെങ്കില്‍ മത്സരിക്കുന്നതിന് ശശി തരൂര്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.മത്സരത്തിന് അനുമതി നല്‍കിയെന്നാണ് വിവരം. ആര്‍ക്കും മത്സരിക്കാമെന്നും രാഹുല്‍ അധ്യക്ഷ സ്ഥാനത്തേക്ക് എത്തില്ലെന്നും കൂടിക്കാഴ്ചയില്‍ സോണിയ വ്യക്തമാക്കിയതായാണ് അറിയുന്നത്.
രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ഈ മാസം 26 ന് പത്രിക നൽകുമെന്നാണ് സൂചന. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ടിനോട് അധ്യക്ഷ സ്ഥാനത്തേക്ക് എത്താന്‍ നേരത്തെ തന്നെ ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ അശോക് ഗലോട്ട് സമ്മതമറിയിച്ചിരുന്നില്ല. ഇപ്പോള്‍ ശശി തരൂര്‍ മുന്‍പോട്ട് വന്ന സാഹചര്യത്തില്‍ 26ന് ഗലോട്ട് പത്രിക നല്‍കുമെന്നാണ് സൂചന.