Spread the love

മലയാളത്തിലെ മികച്ച സംവിധായകൻ എന്ന നിലയിലും തുടരെ ഹിറ്റുകൾ വിതയ്ക്കുന്ന നടൻ എന്ന നിലയിലും മലയാളികൾക്ക് ഒരുപോലെ പ്രിയപ്പെട്ട കലാകാരനാണ് ബേസിൽ ജോസഫ്. തൊട്ടതെല്ലാം പൊന്നാക്കുന്ന പ്രകൃതം. ഇപ്പോഴിതാ തന്റെ ഭാര്യയെ കുറിച്ചും ഏറ്റവും അടുത്ത സുഹൃത്തായ നടൻ ടോവിനോ തോമസിനെ കുറിച്ചും ബേസിൽ പറഞ്ഞ രസകരമായ കാര്യമാണ് ശ്രദ്ധേയമാകുന്നത്. ഭാര്യയേയാണെങ്കിലും ടോവിനോയെയാണെങ്കിലും വെല്ലുവിളിക്കാൻ പോയാൽ പണി കിട്ടും എന്നും കാരണം ഇരുവരും എപ്പോഴും ക്യാമറ ഓണാക്കി താൻ എന്തു ചെയ്താലും വീഡിയോ എടുക്കുന്ന കൂട്ടത്തിൽ ആണെന്നും ബേസിൽ പറയുന്നു.

‘ ഞാൻ ടോവിനോയെ അങ്ങനെ ട്രോൾ ചെയ്യാറൊന്നുമില്ല. അവനാണ് എന്നെ തേജോവധം ചെയ്യുന്നത്. അവനും എന്റെ ഭാര്യയും ഫുൾടൈം ക്യാമറ തുറന്നു വെച്ചിരിക്കുകയാണ്. അവളാണ് ആ പൂച്ചയുടെ വീഡിയോ എല്ലാം എടുത്തിട്ടത്. അവളുടെ തൊട്ടു മുന്നേയുള്ള വീഡിയോയും അങ്ങനെ ഒന്നാണ്. ഞാൻ ലുഡോ കളിച്ചു കഴിഞ്ഞ് തോറ്റിരിക്കുമ്പോൾ അവരെന്നെ കളിയാക്കുന്ന ഒരു വീഡിയോയും അവൾ എന്റെ ബർത്ത്ഡേക്ക് ഇട്ടിരുന്നു. ബർത്ത്ഡേക്ക് ഇങ്ങനത്തെ വീഡിയോ ഇടും, ആനിവേഴ്സറിക്ക് പൂച്ച പിടിക്കുന്ന വീഡിയോ ഇടും. അവസാനം ഞാൻ ആ പോസ്റ്റിന് അടിയിൽ പോയി നീ തീർന്നെടീ തീർന്നു എന്ന് പറഞ്ഞിട്ട് ഞാൻ കമന്റിട്ടു. അപ്പോൾ അവൾ പറയുകയാണ് കൂടുതൽ അഹങ്കരിക്കേണ്ട അടുത്തത് സുഷിന്റെ പട്ടിയുമായുള്ള എൻകൗണ്ടർ ആണെന്ന് ബേസിൽ രസകരമായി പറയുന്നു.

എന്തായാലും ഭാര്യ ആയാലും സുഹൃത്ത് ടോവിനോ ആയാലും വെല്ലുവിളിക്കാൻ പോയി കഴിഞ്ഞാൽ തനിക്ക് പണി കിട്ടുമെന്നും , തന്റെ കരിയർ തന്നെ അവസാനിപ്പിക്കാനുള്ള വീഡിയോസ് ഇരുവരുടെയും കയ്യിലുണ്ടെന്നും ബേസിൽ പറയുന്നു.

Leave a Reply