മുൻ ഭാര്യമാരും നടൻ ബാലയുമായുള്ള തുറന്ന പോരാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിട്ടുള്ള ചർച്ചകളിൽ ഒന്ന്. വേർപിരിയലുമായി ബന്ധപ്പെട്ട കേസിലെ രേഖകളിൽ വ്യാജ ഒപ്പു വെച്ചു എന്നും തന്റെ മകൾക്കായി ബാല ആകെ നൽകിയ ഇൻഷുറൻസ് തന്നെ അറിയിക്കാതെ പിൻവലിച്ചു എന്നും ചൂണ്ടിക്കാട്ടി ആദ്യ ഭാര്യ അമൃത സുരേഷ് ആയിരുന്നു ആദ്യം രംഗത്തെത്തിയത്. പിന്നാലെ വിവാഹിതയായിരുന്ന സമയത്ത് താൻ നേരിട്ട കൊടിയ പീഡനങ്ങളെ കുറിച്ചും ബാലയുടെ സംശയാസ്പദമായ സ്വഭാവത്തെക്കുറിച്ചും വെളിപ്പെടുത്തി രണ്ടാം ഭാര്യ എലിസബത്ത് ഉദയനും രംഗത്തെത്തിയിരുന്നു.
പുറംലോകം ഇതുവരെയും അറിയാത്ത ഗുരുതര ആരോപണങ്ങൾ ആയിരുന്നു എലിസബത്ത് ബാലയ്ക്കെതിരെ ഉന്നയിച്ചത്. ബാല തന്നെ വളരെയധികം മർദ്ധിച്ചിരുന്നുവെന്നും താൻ ആത്മഹത്യയ്ക്കടക്കം ശ്രമിച്ചിരുന്നു എന്നുമാണ് എലിസബത്ത് വ്യക്തമാക്കിയത്. ഇപ്പോഴിതാ താനുമായി ദാമ്പത്യത്തിൽ ഇരുന്ന സമയത്ത് ബലയുടെ മുൻ ഭാര്യ മറ്റൊരാളുമായി ബന്ധത്തിൽ ആയെന്നറിഞ്ഞപ്പോൾ ഒരു രാത്രി മുഴുവൻ നടൻ ഉറങ്ങാതെ അതെ പറ്റിയുള്ള ന്യൂസ് കണ്ടിരുന്നു എന്നു പറയുകയാണ് എലിസബത്ത്. ഈ പാറ്റേൺ വേറെ പലരോടും ചെയ്യുന്നത് താൻ കണ്ടതാണെന്നും ഓരോരുത്തരുടെയും എക്സ് മറ്റു ബന്ധങ്ങളിൽ ഏർപ്പെടുമ്പോൾ അവരവർക്ക് വിഷമിക്കാം എന്നും എന്നാൽ തന്നെയും അത് നിർബന്ധിച്ചു ഉറങ്ങാതെ കണ്ടിരിക്കാൻ പറഞ്ഞത് എന്തിനാണെന്ന് മനസ്സിലായില്ല എന്നും എലിസബത്ത് പറയുന്നു.
തന്നെയും ഉറങ്ങാൻ സമ്മതിക്കാതെ വീഡിയോയിൽ പിടിച്ചിരുത്തിയെന്നും തനിക്കൊപ്പം കണ്ടിരിക്കാൻ പറ്റില്ലെങ്കിൽ ഇറങ്ങി പൊയ്ക്കോ,സ്നേഹമില്ലാത്ത, ഇത്ര ആൾക്കാർ എന്നെ ചതിച്ചിട്ടും ഒപ്പം നിൽക്കാത്ത ഭാര്യയാണെങ്കിൽ എനിക്ക് വേണ്ട, എനിക്ക് നൂറ് പെണ്ണുങ്ങളുണ്ട് എന്നൊക്കെയാണ് ബാല അന്ന് തന്നോട് പറഞ്ഞിരുന്നത് എന്നും എലിസബത്ത് പറയുന്നു.