മലയാളത്തിന്റെ അഭിമാന സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ് എന്ന തന്റെ ആദ്യ സിനിമയിലൂടെ ഇൻഡസ്ട്രിയിലെ പ്രധാന യുവനടന്മാരിൽ ഒരാളായി മാറിയ താരമാണ് പെപ്പെ എന്നറിയപ്പെടുന്ന ആന്റണി വർഗീസ്. ഇപ്പോഴിതാ സിനിമയിലേക്ക് കടന്നുവരുന്നതിനു മുൻപ് താൻ കഴിച്ചുകൂട്ടിയ ദുർഘട കാലത്തെക്കുറിച്ചും ആ സമയത്ത് തനിക്ക് പിന്തുണയും സഹായവുമായി നിന്ന അച്ഛനെയും സഹോദരിയെയും കുറിച്ച് താരം പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
സിനിമയിൽ വഴികാട്ടി മുൻനിരയിൽ എത്തിക്കാൻ തല തൊട്ടപ്പാൻമാരുമില്ലാതെ തന്നെ കഠിന പ്രയത്നത്തിലൂടെയും നല്ല സിനിമകളിലൂടെയും തന്റേതായ ഒരു ഇടം കണ്ടെത്തിയ നടനാണ്. എന്നാൽ ഈ യാത്ര ഒട്ടും എളുപ്പമായിരുന്നില്ല എന്നാണ് പെപ്പെ ഓർമിപ്പിക്കുന്നത്. തന്റേത് വളരെ സാധാരണമായ ഒരു കുടുംബം ആയിരുന്നു എന്നും അച്ഛൻ ഓട്ടോ ഓടിച്ചാണ് കുടുംബം പുലർത്തിയിരുന്നത് എന്നും പലതവണ തുറന്നു പറഞ്ഞിട്ടുണ്ട്.
വീട്ടിൽ അപ്പനും അമ്മയും താൻ ജോലിക്ക് പോകണം എന്നു പറഞ്ഞ് വലിയ പ്രശ്നം ഉണ്ടാക്കിയിരുന്നു. ആദ്യം അമ്മ ചെറിയ ചില ജോലികൾ ചെയ്തിരുന്നു. പിന്നീട് ഇത് നിർത്തിയെന്നും തനിക്ക് കാര്യമായ ജോലി ഇല്ലാതിരുന്ന സമയത്ത് അച്ഛനും അനിയത്തിയും ചേർന്നാണ് കുടുംബം പുലർത്തിയിരുന്നത് എന്നും പെപ്പെ പറയുന്നു. ഇത്തരത്തിൽ കുറച്ചു തനിക്ക് ചിലവിന് തന്നിരുന്നത് അനിയത്തി ആയിരുന്നു എന്നും ഓർക്കുന്നു.
അതേസമയം തനിക്ക് സെമിനാരിയിൽ ചേർന്ന ഒരു ഭൂതകാലവും ഉണ്ടെന്ന് പെപ്പേ പറയുന്നു. തന്റെ പതിനഞ്ചാം വയസ്സിൽ സെമിനാരി പ്രവേശനം നടത്തിയിരുന്നു എന്നും എന്നാൽ തനിക്ക് ഇത് മുന്നോട്ടു കൊണ്ടുപോകാൻ കഴിയില്ലെന്ന് പറഞ്ഞു വീട്ടിലേക്ക് വിളിച്ച് കരയുകയായിരുന്നുവെന്നും പറയുന്നു.