Spread the love

തമന്ന ഭാട്ടിയ എന്ന നടിയെ ഓർക്കാൻ മലയാളികൾക്ക് ഹാപ്പി ഡേയ്സ് എന്ന ഒറ്റ പടം മതി. പയ്യയും ഏറ്റവുമൊടുവിൽ മലയാളത്തിൽ പുറത്തിറങ്ങിയ ജനപ്രിയ നായകനൊപ്പമുള്ള ബാന്ദ്രയുമൊക്കെ കസറിയെങ്കിലും ബാഹുബലി ആണ് എന്നും മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള തമന്നയുടെ ചിത്രം. തെന്നിന്ത്യയിൽ തുടങ്ങിയ നടി ഇപ്പോൾ ബോളിവുഡിലും തന്റേതായ ഒരിടം സ്വന്തമാക്കി കഴിഞ്ഞു. ഇപ്പോഴിതാ ഈയടുത്ത് ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മലയാളത്തിന്റെ അഭിമാന മുഖമായ ഫഹദ് ഫാസിലിനെ കുറിച്ച് തെന്നിന്ത്യൻ താരറാണി പറഞ്ഞ വാക്കുകളാണ് മലയാളികൾ ഏറ്റെടുത്തിരിക്കുന്നത്. പെർഫോമർ എന്ന നിലയിൽ ഫഹദ് ഫാസിലിനെ അഭിനന്ദിച്ച നടി താരത്തോടൊപ്പം സ്ക്രീൻ പങ്കിടാൻ താല്പര്യമുണ്ടെന്നും വ്യക്തമാക്കി.

മലയാളനടന്മാരിൽ ഫഹദ് ഫാസിലിനെ തനിക്ക് വളരെയധികം ഇഷ്ടമാണ്. താരം ഒരു മികച്ച പെർഫോമറാണെന്ന് സൂചിപ്പിച്ച നടി ഇന്ത്യയിലെ തന്നെ മികച്ച അഭിനേതാക്കളിൽ ഒരാളാണ് ഫഹദ് ഫാസിലെന്നും വ്യക്തമാക്കി. താൻ കൂടെ അഭിനയിക്കണമെന്ന് ആഗ്രഹിക്കുന്ന അഭിനേതാക്കളിൽ ഒരാൾ കൂടിയാണ് അദ്ദേഹം എന്നും തമന്ന വ്യക്തമാക്കി.

Leave a Reply