നടൻ ബാല ഈയിടെയായിരുന്നു നാലാമതും വിവാഹിതനായത്. ആദ്യം ഒരു കന്നട പെൺകുട്ടിയെയും, പിന്നീട് മലയാളിയും ഗായികയുമായ അമൃത സുരേഷിനെയും ഇത് വേർപിരിഞ്ഞ ശേഷം മലയാളിയും ഡോക്ടറുമായ എലിസബത്ത് ഉദയകുമാറിനെയും ആയിരുന്നു ബാല വിവാഹം കഴിച്ചിരുന്നത്. എലിസബത്തുമായുള്ള വിവാഹം രജിസ്റ്റർ ചെയ്യാതിരുന്നത് കൊണ്ട് തന്നെ നിയമനടപടികളിലേക്ക് കടക്കേണ്ട കാര്യം ബാലയ്ക്കില്ലായിരുന്നു. ഇതിനു പിന്നാലെയാണ് ഏറ്റവും ഒടുവിൽ തമിഴ്നാട് സ്വദേശിയും ബന്ധുവുമായ കോകിലയുമായുള്ള വിവാഹം.
കോകിലയുമായുള്ള വിവാഹത്തിനു പിന്നാലെ താരം കൊച്ചിയിൽനിന്നും വിവിധ വിവാദങ്ങളിൽ നിന്നും അകലം പാലിച്ചിരുന്നു. എന്നാലിപ്പോഴിതാ കോകിലയ്‌ക്ക് നേരെയുള്ള സൈബർ ആക്രമണങ്ങളിൽ രൂക്ഷ വിമർശനവുമായി ബാല വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്.
ബാലയുടെ അമ്മാവന്റെ മകൾ എന്നതൊഴിച്ചാൽ മലയാളികൾക്ക് കോകിലയെ കുറിച്ച് വലിയ ധാരണ ഉണ്ടായിരുന്നില്ല. പിന്നീട് കോകിലയുടെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ആരാധകർ കോകിലയുടെ ജോലിയെ കുറിച്ചും മറ്റും മനസിലാക്കുകയായിരുന്നു. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളിലൂടെ വാഹത്തിന് മുമ്പ് നല്ല മോഡേൺ വസ്ത്രങ്ങളിൽ ആടി പാടി റീലുകൾ ചെയ്തിരുന്ന കോകില ഒരു കോഫി ലവ്വർ കൂടിയാണെന്ന് തിരിച്ചറിയുകയായിരുന്നു. കോഫി ഷോപ്പിൽ ജോലിചെയ്യുന്നതാണോ എന്ന് സംശയിക്കത്തക്ക ഫോട്ടോകളും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു.
ഇപ്പോഴിതാ കോകിലയുടെ പിറന്നാളിന്റെ ഭാഗമായി നടത്തിയ ആഘോഷങ്ങൾ ചിത്രീകരിക്കാനെത്തിയ മീഡിയയോട് കോകിലയ്ക്ക് മുമ്പുണ്ടായിരുന്ന ജോലിയെ കുറിച്ച് ബാല വെളിപ്പെടുത്തിയതാണ് ശ്രദ്ധേയമാകുന്നത്. ആ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കോകിലയ്ക്ക് വലിയൊരു കഫേയുണ്ടായിരുന്നു. അവൾ തന്നെയായിരുന്നു ഓണർ. അത് അവിടെ വിട്ടിട്ടാണ് അവൾ എനിക്ക് വേണ്ടി വന്നത്. ആ സന്മനസ് ആർക്ക് ഉണ്ടാകും?. ഈ ജനറേഷനിൽ ആർക്കും ഉണ്ടാവില്ല. എന്നാണ് താരം പറഞ്ഞത്.