Spread the love

എല്ലാം അതിജീവിക്കുമെന്ന് ശിൽപാ ഷെട്ടി ഇൻസ്റ്റഗ്രാമിൽ

ഭർത്താവ് രാജ് കുന്ദ്രയുടെ അറസ്റ്റിന് ശേഷം ആദ്യമായി പ്രതികരിച്ച് നടി ശിൽപ ഷെട്ടി.
ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ, വായിക്കുന്ന പുസ്തകത്തിന്‍റെ പേജ് പങ്കുവച്ചുകൊണ്ടാണ്
താരത്തിന്‍റെ പ്രതികരണം. അമേരിക്കൻ എഴുത്തുകാരൻ ജെയിംസ് ത‍ർബറിന്‍റെ
പ്രചോദനം നൽകുന്ന വരികളാണ് സ്റ്റോറിയിൽ ഉള്ളത്. അതിജീവിക്കും
എന്ന് അർത്ഥമാക്കുന്ന വരികളാണിത്.

കഴിഞ്ഞതിനെ ദേഷ്യത്തോടെയും വരാനിരിക്കുന്നതിനെ പേടിയോടെയും
കാണരുത്. എന്നാൽ ചുറ്റുമുള്ളതിനെ ശ്രദ്ധയോടെ നിരീക്ഷിക്കണം. ഇതുവരെ
എല്ലാം അതിജീവിച്ചു. ഇനിയും അങ്ങനെത്തന്നെ ആയിരിക്കും. എല്ലാ പ്രതിസന്ധികളെയും
തരണം ചെയ്യും. എന്‍റെ ജിവിതം മുന്നോട്ട് കൊണ്ടുപോകുന്നതിൽ നിന്നും
ആർക്കും പിൻതിരിപ്പിക്കാനാവില്ല. ഇതാണ് ഫോട്ടോയിലെ
ഉള്ളടക്കം.

അശ്ലീല ചിത്ര നിർമാണവുമായി ബന്ധപ്പെട്ടാണ് രാജ് കുന്ദ്രയെ മുംബൈ പൊലീസ് അറസ്റ്റ്
ചെയ്തത്. ആപ്പ് വഴി ഈ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതിലടക്കം കുന്ദ്ര മുഖ്യ ആസൂത്രകനാണെന്നും
ഇതിന്‍റെ തെളിവുകൾ ഉണ്ടെന്നും മുംബൈ പൊലീസ് വ്യക്തമാക്കുന്നു. നേരത്തെ ഒരു മോഡലും
കുന്ദ്രയുടെ സുഹൃത്തുക്കളും പിടിയിലായതിന് പിന്നാലെയാണ് കുന്ദ്രയുടെ അറസ്റ്റ്.
സംഭവത്തിൽ ശിൽപഷെട്ടിക്ക് ബന്ധമില്ലെന്നാണ് നിലവിൽ പൊലീസ് കരുതുന്നത്.
ശിൽപയുടെ പണമിടപാടുകളും മറ്റും പൊലീസ് പരിശോധിച്ച് വരുന്നു.

Leave a Reply