പതിനേഴിനെ വെല്ലുന്ന ഫിറ്റ്നസ് ലുക്ക് ആണ് നടി ശിൽപ ഷെട്ടിക്കെന്നും ബോളിവുഡിൽ ഇപ്പോൾ സജീവമായി തുടരുന്ന യുവനടിമാരേക്കാളും ആരാധകർ സിനിമയ്ക്ക് അകത്തും പുറത്തും നടിക്ക് ഇപ്പോഴും ഉണ്ടെന്നതുമാണ് സത്യം. എന്നാൽ ആരാധന പോലെ തന്നെ പലതരം ഗോസിപ്പുകളും തുടക്കാലം മുതൽ ഇന്നുവരെ ശിൽപയെ വിടാതെ പിന്തുടരുന്നു എന്നതും മറ്റൊരു സത്യം. അത്തരത്തിലൊന്നാണ് ശില്പയുടേയും രാജ് കുന്ദ്രയുടേയും വിവാഹത്തെ കുറിച്ച് പ്രചരിക്കുന്ന കഥ. കോടീശ്വരനായ രാജ് കുന്ദ്രയെ ശില്‍പ വിവാഹം കഴിച്ചത് പണത്തിന് വേണ്ടിയാണെന്നായിരുന്നു പലരുടേയും വിമര്‍ശനം.
2009ലാണ് ബോളിവുഡിന്റെ ഹിറ്റ് നായികയായിരുന്ന ശിൽപയെ കോടീശ്വരനായ രാജ് കുന്ദ്ര സ്വന്തമാക്കുന്നത്. അന്ന് യുവ സമ്പന്നരായ ബ്രിട്ടീഷ്-ഇന്ത്യന്‍ പൗരന്മാരില്‍ 108-ാമത് ആയിരുന്നു രാജ്. നേരത്തെ ഐപിഎല്‍ വാതുവെപ്പ് കേസിലും ഈയടുത്ത് നീലച്ചിത്ര നിര്‍മ്മാണ കേസുമൊക്കെയായി ഒട്ടേറെ കുപ്രസിദ്ധി ആർജിച്ച ആളുകൂടിയാണ് രാജ് കുന്ദ്ര. നീലച്ചിത്ര നിര്‍മ്മാണ കേസിൽ 69 ദിവസത്തോളം രാജ് അഴിക്കുള്ളിലുമായിരുന്നു.
വിവാഹ വാർത്തകൾ പുറത്തെത്തിയതുമുതൽ തനിക്കെതിരെ വരുന്ന വിമർശനയമ്പുകൾ പൊതുവേദിയിലും അല്ലാതെയും ശിൽപ്പ മുനയൊടിച്ചിട്ടുമുണ്ട്. ഇത്തരത്തിൽ ഒരു പ്രമുഖ ചാലിൽ തന്നെ വിളിച്ചുവരുത്തി എടുത്ത അഭിമുഖത്തിൽ പണത്തിനുവേണ്ടിയാണോ താൻ രാജ് എന്ന കോടീശ്വരനെ കല്യാണം കഴിച്ചതെന്ന ചോദ്യത്തിന് ശില്പ വളരെ പക്വതയോടെ മറുപടി നല്കിയിട്ടുണ്ട്. താൻ രാജിന്റെ സമ്പത്ത് മോഹിച്ചിട്ടാണ് അദ്ദേഹത്തെ വിവാഹം ചെയ്തതെന്ന് കുറ്റപ്പെടുത്തുന്നവർ എന്തുകൊണ്ട് അക്കാലത്തെ തന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് പരിശോധിക്കുന്നില്ലെന്നായിരുന്നു ശിൽപയുടെ മറുചോദ്യം.
താന്‍ എന്നും സമ്പന്ന ആയിരുന്നു. അതുകൊണ്ട് പങ്കാളിയുടെ പണം തനിക്ക് ആവശ്യമില്ല. തങ്ങൾ വിവാഹം ചെയ്യുന്ന സമയത്ത് രാജ് സമ്പന്നനായിരുന്നുവെങ്കിൽ അത് തീർത്തും യാദൃശ്ചികം മാത്രം. താൻ അത് ശ്രദ്ധിച്ചിട്ടേയില്ല. രാജ് കുന്ദ്രയിലെ നല്ല മനുഷ്യനെയാണ് ഞാൻ കണ്ടത്. രാജ് കുന്ദ്രയേക്കാൾ പണക്കാരായ പലരും തന്നോട് പ്രണയാഭ്യർത്ഥന നടത്തുകയും വിവാഹം ചെയ്യാൻ താൽപര്യമുണ്ടെന്ന് പറയുകയും ചെയ്തിട്ടുണ്ട്. എന്നാൽ രാജ് പണക്കാരൻ എന്നതിലുപരി നല്ല മനുഷ്യനായും തനിക്ക് അനുഭവപ്പെട്ടു, അതിനാലാണ് പങ്കാളിയാക്കാൻ തീരുമാനിച്ചത് എന്നുമായിരുന്നു ശിൽപയുടെ മാസ്സ് മറുപടി..
ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിലും ഒരുമിച്ച് നിന്നവരാണ് ശില്‍പയും രാജും. നീലച്ചിത്ര നിർമാണ കേസ് വന്ന സമയത്ത് ശില്‍പ രാജുമായുള്ള വിവാഹ ബന്ധം അവസാനിപ്പിക്കുകയാണെന്ന് പല കോണുകളിൽ നിന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഭര്‍ത്താവിനൊപ്പം തന്നെ ഉറച്ചു നില്‍ക്കുകയായിരുന്നു ശില്‍പ ചെയ്തത്.