Spread the love

നിങ്ങൾ വിശ്വസിച്ചാലും, ഇല്ലെങ്കിലും .എറണാകുളം കലൂർ ആസാദ് റോസിൽ പത്ത് പൈസയുടെ ചായയും കടിയും സ്നേഹത്തോടെ വിളമ്പിയിരുന്ന ഒരു കടയുണ്ടായിരുന്നു.വിജയൻ ചേട്ടന്റെ ചായക്കടചെറു ബീഡിക്ക് തിരികൊളുത്തി പത്രപാരായണത്തോടെപ്പം വിജയൻചേട്ടന്റെ ചൂടു ചായ ഊതി ഊതിക്കൂടിച് രാഷ്ട്രീയ കൂടി തിരിതെളിക്കുന്ന കാലം “ഇവിടെ രാഷ്ട്രീയം പറയരുത് ” എന്ന ബോർഡില്ലചച്ചകൾക്ക് രാഷ്ട്രീയച്ചൂട് പിടിമുറുക്കുമ്പോൾ കുടിക്കുന്ന ചായയുടെ എണ്ണവും കൂടും അഞ്ചുമാറും ചായ ഒറ്റയിരിപ്പിൽ അകക്കാക്കുന്നവരുമുണ്ട്.അന്നത്തെപ്രമുഖ രാഷ്ട്രീയ നേതാക്കൾ മുതൽ വൈലോപ്പിള്ളി ശ്രീധരമേനോൻ വരെ ചായക്കടയിലെ നിത്യ സന്ദർശകരായിരുന്നു.വീടുകളിൽ TV ഇല്ലാത്ത കാലം ലോകകപ്പ് ഫുഡ്ബോൾ മത്സരം TV യിൽ ലൈവായി സംപ്രേഷണം ചെയ്തപ്പോൾ ഹോട്ടലിന് അടുത്തുള്ള ഗ്യാലക്സി ക്ലബ്ബിൽഫുഡ്ബോൾ മത്സരം കാണാനെത്തിയവർ പാതിരാത്രി ചായ കുടിക്കാൻ നിർബന്ധിച്ചു ഈ ഹോട്ടൽ തുറപ്പിച്ചിട്ടുണ്ട്.1959 ൽ അച്ചൻ രാമൻ തുടങ്ങിയ പലചരക്കു കട അച്ചന്റെ കാലശേഷം ജയൻചേട്ടൻഏറ്റെടുത്തു അൻപതാം വയസ്സു വരെ നടത്തി പിന്നീട് മകൻ ഷിമിൽ ഏറ്റെടുത്തു. ഹോട്ടലിനു ഷിമിൽ എന്നു പേരിട്ടു. പിന്നീട് 25 വർഷം ഷിമിൽ ഹോട്ടൽ ഭംഗിയായി നടത്തി ഒടുവിൽ കാലത്തിന്റെ കുത്തൊഴുക്കിൽ പല വ്യഞ്ജനങ്ങളുടെ വിലനിലവാരം കുത്തനെ ഉയർന്നപ്പോൾ അതുനുസരിച്ച് വില കൂട്ടാൻ മനസ്സില്ലാതെ ഷിമിൽ 2019 ജൂലായ് മാസം ഹോട്ടൽ എന്നന്നേക്കുമായി പൂട്ടി,അന്ന് എല്ലാവർക്കും കടയിൽ സൗജന്യ ഭക്ഷണമായിരുന്നു. 250 പേരോളം അന്ന് ഭക്ഷണം കഴിക്കാനെത്തിയിരുന്നത്.വളരെ സങ്കടത്തോടെയായിരിക്കണം അന്ന് എല്ലാവരും ഭക്ഷണം കഴിച്ചു മടങ്ങിയത്.ഇതുപോലെ തുശ്ചചമായ വിലയിൽ ലാദേച്ചയില്ലാതെ വിളമ്പുന്നവർ വളരെ ചുരുക്കം.അവസാനവിളമ്പൽ അതൊരു കടപ്പാടായിരുന്നിരിക്കണം.കടയിൽ ദിവസേന വന്നിരുന്നവർക്ക് വയറു നിറച്ച് ആഹാരം വിളമ്പി എന്നെന്നേക്കുമായി കടയടക്കുന്ന ആദ്യത്തെ ഹോട്ടൽ.ദിനപ്പത്രങ്ങളെല്ലാം ആ കടയടപ്പ് വാർത്തയാക്കി. ഈ കോവിഡ് കാലത്ത് ഷിമിൽ യാത്രയായി . ആറേഴു വ്യാഴവട്ടക്കാലം സാദാരണക്കാർക്ക് മടിശ്ശീല കീറാതെ അന്നം കഴിക്കാനുള്ള കൂര ഒരുക്കിയ സന്മനസ്സുള്ള മൂന്ന് തലമുറയില് ഒരുവൻ

Leave a Reply