ടെലിവിഷൻ അവതാരികയായെത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ ആളാണ് ശിൽപ ബാല.ശിൽപയെക്കുറിച്ചുള്ള വാർത്തകൾ പലപ്പോഴും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിന്നത് ഭാവന,സയനോര, ഷഫ്‌ന തുടങ്ങിയ നടിമാരുമൊക്കെയായിട്ടുള്ള സൗഹൃദത്തെക്കുറിച്ചാണ്.ഇപ്പോൾ താരം വൈറലാകുന്നത് ഭർത്താവുമായുള്ള വിശേഷങ്ങൾ പങ്കുവെച്ചാണ്.ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു താരം വീട്ടിലെ വിശേഷം പങ്കുവെച്ചത്.
ശിൽപയും ഭർത്താവും കൂടി നാലാം വിവാഹ വാർഷികം ആഘോഷിക്കുകയായിരുന്നു. 2016 ഓഗസ്റ്റ് പതിനെട്ടിനായിരുന്നു താരത്തിന്റെ വിവാഹം നടന്നത്.കല്യാണ ദിവസം നടന്ന കാര്യങ്ങളെക്കുറിച്ചും അന്ന് തൊട്ടിങ്ങോട്ടുള്ള ബന്ധത്തെക്കുറിച്ചുമൊക്കാണ് താരം പറയുന്നത്.നാല് വർഷം മുൻപ് കൃത്യം ഈ സമയത്ത് ഞങ്ങൾ സദ്യ കഴിച്ചുകൊണ്ട് ക്യാമറാന്മാരെ നോക്കിക്കൊണ്ട് പരസ്പരം ചിരിക്കുകയായിരുന്നുവെന്നാണ് താരം പങ്കുവെക്കുന്നത്.
രണ്ട് പേരുടെയും വായി ഭക്ഷണം നിറയുമ്പോൾ അല്ലാതെ ഞങ്ങളുടെ സംസാരം നിർത്താറില്ലെന്നും എന്റെ ലുബ്‌സ്റ്റാറിന് വിവാഹ വാർഷിക ആശംസകൾ എന്നുമാണ് താരം പറയുന്നത്.ഒപ്പം ഇപ്പോൾ ഒരു കുഞ്ഞുണ്ടെന്നും നിബന്ധനകളൊന്നുമില്ലാതെ താൻ സ്‌നേഹിക്കുന്ന ഒരേയൊരാളാണ് ഭർത്താവെന്നും താരം പറയുന്നു.അതേസമയം കൊവിഡ് കരണം മകൾ യാമികയിൽ നിന്ന് മാറി നിൽക്കേണ്ട സാഹചര്യത്തെക്കുറിച്ച് മാസങ്ങൾക്ക് മുൻപ് തന്നെ താരം പറഞ്ഞിരുന്നു.