പതിനെട്ടാം തിയ്യതി വരേ കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനം നിരോധിച്ചു. കേരളത്തിനും ലക്ഷദ്വീപിനും സമീപത്തുള്ള കപ്പൽ ഗതാഗതം നിർത്തി വെക്കുകയും. നാവികസേനയോട് ജാഗ്രത പാലിക്കാനും നിർദ്ദേശം.കേരള കർണാടക ലക്ഷദ്വീപ് തുറമുഖങ്ങൾ ജാഗ്രത പാലിക്കണം.90 കിലോമീറ്റർ വരെ വേഗത്തിൽ ഉള്ള കാറ്റിനും കേരളം മുതല് ഗുജറാത്ത് വരെയുള്ള തീരങ്ങളിൽ ചുഴലിക്കാറ്റിനും സാധ്യതയുണ്ട്. അറബി കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ചുഴലിക്കാറ്റ് ആയി കേരളത്തിന് അടുത്തുകൂടി നീങ്ങും എന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ ഓറഞ്ച് റെഡ് അലർട്ടുകൾ പ്രഖ്യാപിച്ചു.