Spread the love
കോൺസൽ ജനറലിൻറെ സഹായത്തിൽ ബാഗ് യുഎഇയിലെത്തിച്ചെന്ന് ശിവശങ്കർ

മുഖ്യമന്ത്രിയുടെ യു എ ഇ സന്ദർശനത്തിൽ ഒരു ബാഗ് കൊണ്ടുപോകാൻ മറന്നിരുന്നുവെന്ന കസ്റ്റംസിന് നൽകിയ എം. ശിവശങ്കറിന്റെ മൊഴി പുറത്തു വന്നു. എന്നാൽ ബാഗേജ മറന്നില്ല എന്നായിരുന്നു മുഖ്യമന്ത്രി ഇന്നലെ നിയമസഭയിൽ പറഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയൻ 2016-ൽ വിദേശ സന്ദർശനത്തിനിടെ കറൻസി കടത്തിയതായും ഈ സമയത്ത് കറൻസിയടങ്ങിയ ഒരു ബാഗ് മറന്നതുമായി ബന്ധപ്പെട്ടാണ് ആദ്യമായി ശിവശങ്കറുമായി ബന്ധമുണ്ടാകുന്നതെന്നുമായിരുന്നു സ്വപ്നയുടെ വെളിപ്പെടുത്തൽ. അതിഥികൾക്കുള്ള ഉപഹാരങ്ങൾ അടങ്ങിയ ബാഗ് ആണ് മറന്നത് എന്നാണ് എം ശിവശങ്കറിൻറെ മൊഴി. ഇത് പിന്നീട് എത്തിച്ചത് കോൺസൽ ജനറലിൻറെ സഹായത്തോടെയായിരുന്നുവെന്നും കസ്റ്റംസിന് നൽകിയ മൊഴിയിൽ എം ശിവശങ്കർ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഈ ആരോപണം പൂര്‍ണ്ണമായും തള്ളിാണ് മുഖ്യമന്ത്രി ഇന്നലെ നിയമസഭയിൽ മറുപടി നൽകിയത്.

Leave a Reply