മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ മണിച്ചിത്രത്താഴ് പുറത്തിറങ്ങിയിട്ട് ഡിസംബര്‍ 23ന് 27 വര്‍ഷം തികയുകയാണ്. 27വര്‍ഷം പിന്നിട്ടിട്ടും ചിത്രത്തിലെ നാഗവല്ലി എന്ന കഥാപാത്രത്തെ ഓര്‍ക്കാത്ത ഒരു ദിവസം പോലുമില്ലെന്ന് പറയുകയാണ് ചിത്രത്തിലെ നായിക ശോഭന. സോഷ്യല്‍ മീഡിയയിലൂടെയാണ് ശോഭന മണിച്ചിത്രത്താഴിനെക്കുറിച്ചുള്ള ഓര്‍മ പങ്കുവച്ചത്.
‘മണിച്ചിത്രത്താഴ്’ എന്ന, എക്കാലത്തെയും മെഗാ ഹിറ്റ് സിനിമയുടെ 27ാം പിറന്നാള്‍ ആണ് നാളെ. ഒരു ബ്ലോക്ക്ബസ്റ്റര്‍ സിനിമ എന്നതിലുപരി, ചലച്ചിത്രനിര്‍മ്മാണകലയ്ക്ക് ഇന്നും ഒരു റഫറന്‍സ് ഗ്രന്ഥമായി ഈ ചിത്രം നിലകൊള്ളുന്നു. എന്റെ ജീവിത യാത്രയില്‍ ഈ ചിത്രം വലിയ ഒരു മുതല്‍ക്കൂട്ട് തന്നെയായിരുന്നു. ഇന്നും അതെ. നാഗവല്ലിയെ കുറിച്ച് ഓര്‍മ്മിപ്പിക്കപ്പെടാതെ ഒരു ദിവസം പോലും കടന്നു പോകുന്നില്ല എന്ന് തന്നെ പറയാം. സ്രഷ്ടാവ് ശ്രീ ഫാസിലിന് എല്ലാ നന്മകളും നേരുന്നു.’ശോഭന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.1993 ഡിസംബര്‍ 23നാണ് ‘മണിച്ചിത്രത്താഴ്’ തിയേറ്ററുകളിലെത്തിയത്.